സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമ-സീരിയൽ താരമാണ് നടി വൈഗ റോസ്. കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് വൈഗ പ്രേക്ഷകർ ആദ്യം സുപരിചിതയാകുന്നത്. മലയാളി ആണെങ്കിലും വൈഗ പക്ഷേ വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്.
കുളിസീൻ എന്ന സൂപ്പർഹിറ്റ് ഷോർട്ട് ഫിലിമിലെ പ്രകടനമാണ് വൈഗയ്ക്ക് ആദ്യമായി ആരാധകരെ ഉണ്ടാക്കി കൊടുത്തത്. വൈഗ ടെലിവിഷൻ രംഗത്ത് അതിന് മുമ്പ് തന്നെ സജീവമാണ്. മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും വൈഗ തിളങ്ങിയിട്ടുണ്ട്. അതുപോലെ ഒരുപിടി നല്ല സിനിമകളിലും വൈഗ വേഷം ചെയ്തിട്ടുണ്ട്. കളിയച്ഛൻ, ലെച്ചുമി, നാട്ടരങ്ങ് തുടങ്ങിയ സിനിമകളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിൽ നടനും മിമിക്രി ആർട്ടിസ്റ്റുമായ കോംബോ പ്രടകനമാണ് വൈഗയ്ക്ക് സോഷ്യൽ മീഡിയയിൽ കൂടുതൽ ആരാധകരെ നേടിക്കൊടുക്കാൻ കാരണമായത്. അതുപോലെ തന്നെ വൈഗ ഒരുപാട് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. സീരിയൽ-സിനിമ താരമായ സാധിക വേണുഗോപാലുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് വൈഗ.
സ്വിമ്മിങ് പൂളിന് അരികിൽ വൈഗ അതീവ ഗ്ലാമറസ് ലുക്കിൽ ചെയ്ത ഒരു കിടിലം ഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൈയിൽ വൈൻ ഗ്ലാസും പിടിച്ച് ചുവപ്പ് ഡ്രെസ്സിലാണ് വൈഗ ഷൂട്ട് ചെയ്തിരിക്കുന്നത്. വിഷ്ണു നെല്ലടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സജനി മന്ദാരയാണ് മേക്കപ്പ് ചെയ്തത്. ഇത്രയും ഗ്ലാമറസാവും എന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകരുടെ കമന്റുകൾ.