‘മാലിദ്വീപിൽ അവധി ആഘോഷിച്ച് തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

തമിഴ്, തെലുങ്ക് സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി തമന്ന ഭാട്ടിയ. പതിനഞ്ചാം വയസ്സിൽ ബോളിവുഡ് ചിത്രമായ ‘ചന്ദ് സാ റോഷൻ ചേഹരാ’യിലൂടെ സിനിമ രംഗത്ത് വന്ന തമന്ന ഹിന്ദിയിൽ നിന്ന് ചുവടുമാറ്റി തൊട്ടടുത്ത വർഷം മുതൽ തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധകൊടുക്കാൻ തുടങ്ങുകയും വൈകാതെ തന്നെ താരപദവിയിൽ എത്തി ചേരുകയും ചെയ്തു.

2007-ൽ കോളേജ് പശ്ചാത്തലത്തിൽ ഇറങ്ങിയ ‘ഹാപ്പി ഡേയ്സ്’ എന്ന സിനിമയാണ് തമന്നയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കി കൊടുത്ത ചിത്രം. അതിലെ മാധു എന്ന കഥാപാത്രത്തെ വളരെ മനോഹരമായിട്ടാണ് തമന്ന അവതരിപ്പിച്ചത്. ആ ചിത്രത്തിന് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. അയൻ, പയ്യാ തുടങ്ങിയ സിനിമകളിലൂടെ തമിഴിലും സ്ഥാനം ഉറപ്പിച്ചു താരം.

ബദരീനാഥ്‌, വീരം, ബാഹുബലി, ദേവി, ബാഹുബലി 2, കെ,ജി.എഫ്, ദേവി 2, സൈ റാ നരസിംഹ റെഡ്ഢി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ മൂന്ന് സിനിമകൾ താരത്തിന്റെ ഇനി വരാനുള്ളത്. ഇത് കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളും താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതും പുറത്തിറങ്ങാനുള്ളതായുമുണ്ട്. സോഷ്യൽ മീഡിയയിലും തമന്ന സജീവമാണ്.

ഇപ്പോഴിതാ മറ്റുനടിമാരെ പോലെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് തമന്ന. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത്. ആ പേരിന് അന്വർത്ഥമാക്കുന്ന രീതിലാണ് മാലിദ്വീപ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇനി താരത്തിന്റെ മാലിദ്വീപിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങൾ വരുമോ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Posted

in

by