മോഹൻലാൽ എന്ന നടന്റെ കരിയറിൽ വമ്പൻ ഹൈപ്പിൽ ഇറങ്ങിയ ചിത്രമായ ഒടിയന്റെ സംവിധായകനാണ് വിഎ ശ്രീകുമാർ മേനോൻ. 2018ലാണ് സിനിമ റിലീസ് ചെയ്തത്. മോഹൻലാൽ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതുമൊക്കെ ഈ സിനിമയ്ക്ക് വേണ്ടി കൂടിയായിരുന്നു. സിനിമ ഇറങ്ങി ആദ്യ ദിനം തന്നെ മോഹൻലാൽ ആരാധകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്.
എങ്കിലും കളക്ഷനിൽ വലിയ നേട്ടമുണ്ടാക്കി. ആദ്യം ദിനം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരിയ സിനിമ എന്ന നേട്ടം ഒടിയൻ സ്വന്തമായിരുന്നു. കെജിഎഫ് 2 ഇറങ്ങുന്നതിന് വരെ ആ നേട്ടം ഒടിയന്റെ പേരിൽ തന്നെയായിരുന്നു. ഇത്രയും നെഗറ്റീവ് വന്നിട്ടും 50 കോടി നേടുകയും ചെയ്തിരുന്നു. പക്ഷേ മോഹൻലാൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. ശ്രീകുമാർ മേനോൻ ഒരുപാട് വിമർശനങ്ങളും അവരിൽ നിന്ന് കേട്ടു.
ഇപ്പോഴിതാ മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കാൻ പോവുകയാണ്. ആരാധകരെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം ആണെങ്കിലും ഈ തവണ സിനിമയല്ല. പുതിയ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ കാര്യം ശ്രീകുമാർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളത്. “ലാലേട്ടൻ ഇനി ക്രേസ് ബിസ്ക്കറ്റ്സ് ബ്രാൻഡ് അംബാസഡർ.
ക്രേസ് ബിസ്ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരിയുമായി കരാറിൽ ഒപ്പുവെച്ചു. ചിത്രീകരണം ഈ മാസം പാലക്കാട്..”, ശ്രീകുമാർ മോഹൻലാലിനും ക്രേസ് ബിസ്ക്കറ്റ്സ് ടീമിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഈ സന്തോഷം പങ്കുവെച്ചു. പരസ്യമൊക്കെ എടുത്തോ പക്ഷേ ലാലേട്ടനെ വച്ച് സിനിമ എടുക്കരുത് ചില രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. മോഹൻലാലിൻറെ ഒരു ഫോട്ടോയും വീഡിയോയുമൊക്കെ ശ്രീകുമാർ അടുത്തിടെ പങ്കുവച്ചതും വലിയ വിമർശനങ്ങൾ കേട്ടിരുന്നു.