‘ഗായത്രി വർഷയ്ക്ക് ഒപ്പം!! നിശബ്ദരാക്കാമെന്ന് കരുത്തുണ്ടെങ്കിൽ അത് അവരുടെ ബുദ്ധിമോശം..’ – മന്ത്രി വി ശിവൻകുട്ടി

ഈ കഴിഞ്ഞ ദിവസമാണ് നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ നടി ഗായത്രി വർഷ എന്ന അഭിനയത്രി നവകേരള സദസ്സിൽ വച്ച് ഒരു പ്രതികരണം നടത്തിയത്. മലയാളം ടെലിവിഷൻ സീരിയലുകളിൽ മുഴുവനും സവർണ മേധാവിത്വമാണെന്നും ഒരു മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ ദളിതന്റെയോ കഥയില്ലെന്നും ഗായത്രി ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നിൽ കോർപറേറ്റുകളും മോദിയും അമിത് ഷായുമാണെന്ന് പറയുകയും ചെയ്തിരുന്നു.

ഗായത്രിയുടെ ഈ പ്രതികരണം വന്നതോടെ ബിജെപി നേതാക്കളിലും നിന്നും പ്രവർത്തകരിലും നിന്നും രൂക്ഷമായ മറുപടികളാണ് വന്നത്. സമൂഹ മാധ്യമങ്ങളിൽ ഗായത്രിയുടെ അക്കൗണ്ടുകളിൽ അസ.ഭ്യവർഷം നടത്തുകയും സൈബർ ആക്ര.മണം ഉണ്ടാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗായത്രിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി ഗായത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു പോസ്റ്റും പങ്കുവെക്കുണ്ടായി. “അസഹിഷ്ണുതയാണ് ഫാസിസ്റ്റ് കൂട്ടങ്ങളുടെ മുഖമുദ്ര. രാഷ്ട്രീയം പറഞ്ഞതിനാണ് നടി ഗായത്രി വർഷയ്ക്ക് എതിരെ സൈബർ ആക്ര.മണം നടക്കുന്നത്. ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അവരുടെ ബുദ്ധിമോശം എന്നേ പറയാനുള്ളൂ. ഗായത്രി വർഷയ്ക്ക് ഒപ്പം..”, ശിവൻകുട്ടി കുറിച്ചു.

നേരത്തെ ഇടതുപക്ഷത്തിന്റെ യുവനേതാവായ ജെയ്‌ക്ക് സി തോമസും ഗായത്രിയുടെ പിന്തുണച്ച് പോസ്റ്റ് ഇട്ടിരുന്നു. സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന രീതിയിൽ ആക്ഷേപം നടത്തുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ജെയ്‌ക്ക് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നതും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതേസമയം ഗായത്രിയ്ക്ക് പിന്തുണ അറിയിച്ച് സിനിമ താരങ്ങൾ ഒന്നും ഇതുവരെ രംഗത്ത് വന്നിട്ടില്ല.