സിനിമ മേഖലയിൽ ഏറെ വർഷത്തോളമായി സജീവമായി നിൽക്കുന്ന ഒരാളാണ് നടി ഉർവശി. നായികയായി ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ ഉർവശി ഒരുപാട് വർഷം നായികയായി തന്നെ തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു. എഴുനൂറിൽ അധികം സിനിമകളിൽ ഇതിനോടകം ഉർവശി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും ഒപ്പം ഹിന്ദി സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ട്.
അയ്യർ ഇൻ അറേബ്യയാണ് അവസാനമിറങ്ങിയ ഉർവശിയുടെ സിനിമ. നടൻ മനോജ് കെ ജയനെയാണ് ഉർവശി ആദ്യം വിവാഹം കഴിച്ചത്. 2008-ലായിരുന്നു ഇരുവരുടെയും വിവാഹം. എട്ട് വർഷ ദാമ്പത്യ ജീവിതം ഇരുവരും 2008-ൽ അവസാനിപ്പിച്ചിരുന്നു. തേജ ലക്ഷ്മി എന്ന് പേരിൽ ഒരു മകളും താരത്തിനുണ്ട്. മനോജ് കെ ജയനും ഉർവശിയും പിന്നീട് വേറെ വിവാഹം കഴിച്ചിരുന്നു. ശിവപ്രസാദ് എന്ന ആളെയാണ് ഉർവശി കെട്ടിയത്.
അതിലൊരു മകനും ഉർവശിക്കുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളെ വിളിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം മാറിമാറിയാണ് കുഞ്ഞാറ്റയുടെ താമസം. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഉർവശിയും മനോജ് കെ ജയനും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. കുഞ്ഞാറ്റയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ കുഞ്ഞാറ്റ ചെയ്തയൊരു ഫോട്ടോഷൂട്ടാണ് മലയാളികൾക്ക് ഇടയിൽ ചർച്ചയാകുന്നത്. വളരെ സിമ്പിൾ ലുക്കിലാണ് ചിത്രങ്ങളിൽ കുഞ്ഞാറ്റ.
അമ്മയുടെ പഴയ ലുക്ക് അതുപോലെ ഉണ്ടെന്നാണ് ആരാധകർ ചിലർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്. അലൻ ജോസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആർജെ വായനാടനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അമ്മയെ പോലെ തന്നെ സിനിമയിൽ തിളങ്ങാൻ സാധിക്കട്ടെ എന്ന് പലരും ചിത്രങ്ങൾക്ക് താഴെ ഒരാൾ കമന്റും ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് കുഞ്ഞാറ്റയും സിനിമയിലേക്ക് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.