താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്ക് വേണ്ടി എന്നും മലയാളി പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. സിനിമ രംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള താരദമ്പതികളായിട്ട് ഉള്ളവരാണെങ്കിൽ പിന്നെ ആ താല്പര്യം കൂടുകയും ചെയ്തു. മലയാളത്തിൽ താരദമ്പതികളായിട്ടുള്ള ജോഡികൾ നിരവധി പേരാണ്. ചിലർ ഒരുമിച്ച് ഇപ്പോഴും ജീവിക്കുമ്പോൾ മറ്റുചിലർ ഒരുമിച്ചുള്ള ദാമ്പത്യജീവിതം അവസാനിപ്പിച്ചിട്ടുമുണ്ട്.
അത്തരത്തിലുള്ള രണ്ട് ജോഡികളാണ് ദിലീപ്-മഞ്ജു വാര്യർ അതുപോലെ മനോജ് കെ ജയൻ-ഉർവശി. ഏറെ പ്രതീക്ഷയോടെ നടന്ന രണ്ട് താരവിവാഹങ്ങൾ ആയിരുന്നു രണ്ടും. പക്ഷേ നിർഭാഗ്യവശാൽ രണ്ടും വേർപിരിഞ്ഞു. ഇതിൽ മഞ്ജു വാര്യർ ഒഴിച്ച് ബാക്കി മൂന്ന് പേരും മറ്റൊരു വിവാഹ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. ഉർവശിക്കും മനോജ് കെ ജയനും തേജലക്ഷ്മി എന്ന പേരിൽ ഒരു മകളുണ്ട്.
അതുപോലെ ദിലീപിനും മഞ്ജുവിനും മീനാക്ഷി എന്ന പേരിലും ഒരു മകളുണ്ട്. തേജലക്ഷ്മി അച്ഛനും അമ്മയ്ക്കും ഒപ്പം മാറിമാറി താമസിക്കാറുണ്ട്. പക്ഷേ മീനാക്ഷി അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷം മുതൽ ദിലീപിന്റെ കൂടെയാണ്. ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം ചെയ്തപ്പോഴും മീനാക്ഷി ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ മക്കൾ ഒരുമിച്ചുള്ള ഫോട്ടോസാണ് ശ്രദ്ധനേടിയെടുക്കുന്നത്.
തേജലക്ഷ്മിയും മീനാക്ഷിയും ഒരുമിച്ച് സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ രണ്ടുപേരും സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. “എൻ്റെ സുന്ദരിക്ക് ഒരു ദിവസം..”, എന്ന ക്യാപ്ഷനോടെ തേജലക്ഷ്മി മീനാക്ഷിയുടെ ഫോട്ടോസ് പങ്കുവെക്കുകയും അതുപോലെ “നെപ്പോട്ടിസം വാഴുമ്പോൾ” എന്ന തലക്കെട്ടോടെ മീനാക്ഷിയുടെ കൂടെയുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ താരപുത്രിമാരുടെ ചിത്രം വൈറലായി കഴിഞ്ഞു.