‘അനുശ്രീയുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ..’ – ഇത് നിർത്താൻ എന്ത് തരണമെന്ന് താരം

മലയാളി കുടുംബപ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവനടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് സിനിമ ഇറങ്ങിയ ശേഷം ഉണ്ണി മുകുന്ദൻ എന്ന താരത്തിന് സ്റ്റാർ വാല്യൂ കൂടുകയും നിരവധി സിനിമകൾ ഒന്നിന് പിറകെ ഒന്നായി അന്നൗൻസ് ചെയ്യുകയും ഉണ്ടായി. തെന്നിന്ത്യയിലെ ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ വളർച്ച മാറിക്കൊണ്ടിരിക്കുകയാണ്. അന്യഭാഷകളിലും ഉണ്ണി ഇപ്പോൾ സജീവമായി നിൽക്കുന്നുണ്ട്.

ഉണ്ണിയെ പറ്റി എപ്പോഴും ഉണ്ടാകാറുള്ള ഒരു ചോദ്യമാണ് എന്നാണ് താരത്തിന്റെ വിവാഹം എന്നത്. 36-കാരനായ ഉണ്ണി മുകുന്ദൻ എന്ന് വിവാഹം കഴിക്കുമെന്നും അതുപോലെ താരവുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും ഒരുപാട് സൈബർ അറ്റാക്കുകൾ നേരിടുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ. അതുകൊണ്ട് തന്നെ ചിലപ്പോൾ വ്യാജ പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെയും നടി അനുശ്രീയും ബന്ധപ്പെടുത്തി ഒരു ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് എതിരെ താരം പ്രതികരിച്ചിരിക്കുകയാണ്. ‘പോപ്പുലർ ഒപ്പീനിയൻ മലയാളം’ എന്ന ഗ്രൂപ്പിൽ വന്ന “മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന അറിയാനാണ്” എന്ന് എഴുതിയ ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയുമുണ്ട്.

“ഈ ടൈപ്പ് ന്യൂസ് ഞാൻ എത്ര പേയ്മെന്റ് ചെയ്യണം..”, എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ പ്രതികരണം ഉണ്ടായത്. ഉണ്ണിയെ പോലെ തന്നെ അനുശ്രീ ബിജെപിയോട് അനുഭവമുള്ള ഒരാളാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് വന്നതെന്ന് പലതും പറയുന്നത്. സംഭവം തെറ്റാണെങ്കിലും ഉണ്ണിയും അനുശ്രീയും തമ്മിൽ വിവാഹം കഴിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണെന്ന് ചില കമന്റുകളും ഉണ്ണിയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.