ആദ്യ ദിനം ചില ഭാഗത്ത് നിന്നുണ്ടായ കടുത്ത ഡീഗ്രേഡിൽ വീഴാതെ 145 തിയേറ്ററുകളിൽ നിന്ന് നാലാമത്തെ ആഴ്ചയിൽ 230 തിയേറ്ററുകളിലേക്ക് എത്തി ബ്രഹ്മണ്ഡ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ഭക്തീയ സിനിമകൾ ഈ കാലഘട്ടത്തിൽ വിജയിക്കില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രത്തിന്റെ മഹാവിജയം. ഡിസംബർ 30-നാണ് സിനിമ റിലീസ് ചെയ്തത്.
ഓരോ ആഴ്ചകളിലും കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസ് ചെയ്യപ്പെട്ട സിനിമ ആദ്യ പത്ത് ദിനങ്ങൾ കൊണ്ട് പത്ത് കോടി നേടിയ സിനിമ പിന്നീട് വെറും 4 ദിവസം കൊണ്ട് അടുത്ത പത്ത് കോടി നേടിയിരുന്നു. ഏറ്റവും വലിയ പ്രതേകത സിനിമയുടെ ഏറ്റവും കൂടിയ ഏകദിന കളക്ഷൻ ലഭിച്ചത് മൂന്നാമത്തെ ഞായറഴ്ചയാണ്. ഇപ്പോൾ വരുന്ന വിവരങ്ങൾ അനുസരിച്ച് സിനിമ 50 കോടി ക്ലബിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട വിവരമാണ് ഇത്.
കളക്ഷൻ ട്രക്കേഴ്സ് രണ്ട് ദിനം മുമ്പ് വേൾഡ് വൈഡ് 40 കോടി പിന്നിട്ടുവെന്ന് പുറത്തുവിട്ടിരുന്നു. അന്യഭാഷകളിൽ ഡബ് ചെയ്ത പതിപ്പുകൾ ഈ കഴിഞ്ഞ ദിവസമാണ് അവിടെ റിലീസ് ചെയ്തത്. വരുന്ന ശനി, ഞായർ ദിവസങ്ങൾ കഴിയുമ്പോൾ 50-55 കോടി വേൾഡ് വൈഡ് കളക്ഷൻ നേടുമെന്ന് ഏകദേശം ഉറപ്പാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ചിത്രമാണ്. ഉണ്ണി മുകുന്ദനെ ഒരു സൂപ്പർ സ്റ്റാർ പദവിയിലേക്ക് സിനിമ എത്തിച്ചിരിക്കുകയാണ്.
മിക്കയുടേതും സിനിമ ഇറങ്ങിയ ശേഷം ഉണ്ണിക്ക് ആരാധകർ കൂടിയിട്ടുണ്ട്. പാലക്കാട് പ്രിയദർശിനി തിയേറ്ററിന് മുന്നിൽ 75 അടി ഉയരുമുള്ള കൂറ്റൻ കട്ട് ഔട്ട് ആരാധകർ ഈ കഴിഞ്ഞ ദിവസം സിനിമ ഇത്രയും വലിയ ഹിറ്റായതിന്റെ സന്തോഷത്തിൽ വച്ചിരുന്നു. മമ്മൂട്ടിയുടെ നൻപകലിന്റെ രണ്ടാം ദിനത്തിനേക്കാൾ കളക്ഷൻ ഉണ്ണിയുടെ മാളികപ്പുറത്തിന്റെ പത്തൊൻപതാം ദിനത്തിൽ ഉണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധേയായ ഒരു കാര്യമാണ്.