മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ടിനി ടോം. മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലാണ് ടിനി ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ താരത്തിന് തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഏഷ്യാനെറ്റിലെ ഹിറ്റായ സിനിമാല, ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയ കോമഡി പരിപാടികളിൽ ടിനിയും ഭാഗമായിരുന്നു.
പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി തുടങ്ങിയ രഞ്ജിത്ത് സിനിമകളിൽ മികച്ച വേഷം ചെയ്ത ടിനി സിനിമയിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ടിനി നായകനായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഹൌസ് ഫുൾ എന്ന ചിത്രത്തിലാണ് ടിനി നായകനായി ആദ്യമായി അഭിനയിച്ചത്. കോമഡി റോളുകളിലാണ് സിനിമയിൽ കൂടുതൽ ടിനി അഭിനയിച്ചതെങ്കിലും ചില സിനിമയിൽ വില്ലൻ വേഷവും ടിനി അവതരിപ്പിച്ചിട്ടുണ്ട്.
പാപ്പൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലാണ് ടിനി അവസാനമായി അഭിനയിച്ചത്. ടിനി വീണ്ടും പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ടിനി ടോം, കനിഹ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പെർഫ്യൂം എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബിൽ ഇറങ്ങിയിരിക്കുകയാണ്. പ്രണയാർദ്രമായ രംഗങ്ങളാണ് പാട്ടിൽ സംവിധായകൻ ഉൾക്കൊള്ളിച്ചിട്ടുളളത്.
പ്രണയത്തോടൊപ്പം തന്നെ ഇന്റിമേറ്റ് സീനുകളും പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടിനി ടോം നമ്മൾ വിചാരിച്ച ആളല്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രാജേഷ് ബാബുവാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹരിദാസ് ആ സിനിമയുടെ സംവിധായകൻ. ശെരിയെത് എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണാണ്. മോദി ജേക്കബും രാജേഷ് ബാബുവും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.