‘കുടുംബ വിളക്കിലെ പഴയ ശീതൾ അല്ലേ ഇത്!! പൂളിൽ ഹോട്ട് ലുക്കിൽ നടി അമൃത നായർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കുടുംബവിളക്ക്. മോഹൻലാലിൻറെ നായികയായി അഭിനയിച്ചിട്ടുള്ള മീര വാസുദേവൻ പ്രധാന വേഷത്തിൽ എത്തുന്ന സീരിയൽ റേറ്റിംഗിൽ ഏറെ മുൻപന്തിയിലുള്ള ഒന്നാണ്. സുമിത്ര, സിദ്ധു, വേദിക എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിച്ചുവരുന്നത്.

സുമിത്രയും സിദ്ധുവും ഭാര്യാഭർത്താക്കന്മാരാണെങ്കിലും അയാളുടെ ജീവിതത്തിലേക്ക് സ്റ്റാറ്റസിന് പറ്റിയ വേദിക എന്ന പെൺകുട്ടി കടന്നുവരികയും സുമിത്രയുമായി ബന്ധംപിരിഞ്ഞ് വേദികയുമായി ഒന്നിക്കുന്നതും വച്ചാണ് കഥ തുടങ്ങുന്നത്. മൂന്ന് മക്കളും സുമിത്ര-സിദ്ധു ദമ്പതികൾക്കുണ്ട്. അതിൽ മകളുടെ റോളിൽ ഇതിനോടകം മൂന്നോളം താരങ്ങളാണ് അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത്. ആദ്യ പാർവതി വിജയുമായി, പിന്നീട് അമൃത നായരും ഇപ്പോൾ ശ്രീലക്ഷ്മിയുമാണ് ആ റോളിൽ അഭിനയിച്ചിട്ടുളളത്.

ശീതളായി ഈ മൂന്ന് പേരും അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായത് അമൃത ചെയ്തപ്പോഴായിരുന്നു. അമൃത മഴവിൽ മനോരമയിലെ ഡോക്ടർ റാം എന്ന സീരിയലിലൂടെയാണ് വന്നത്. അതിന് ശേഷം ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലും അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക് എന്ന ഷോയിലും ഇടയ്ക്കിടെ പങ്കെടുക്കാറുള്ള അമൃത ധാരാളം വെബ് സീരീസുകളുടെയും ഭാഗമായിട്ടുണ്ട്.

അമൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ മുന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ എത്തിയിരിക്കുകയാണ് താരം. റിസോർട്ടിലെ പൂളിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ അമൃത പങ്കുവച്ചിട്ടുമുണ്ട്. പൂള് സൈഡിൽ അതിസുന്ദരിയായി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്ന അമൃതയെ ചിത്രങ്ങളിൽ കാണാം.