നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ നായകനായി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന സിനിമ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രാജൻ എന്നിവരാണ് സിനിമയിൽ പ്രധാന റോളിൽ അഭിനയിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്.
അതിന് ശേഷം സിനിമയിലെ ഒരു ഐറ്റം ഡാൻസിന്റെ ടീസർ വീഡിയോ പുറത്തിറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ വൈറലായ ആ ടീസറിന് പിന്നാലെ അണിയറ പ്രവർത്തകർ വീഡിയോ ഇപ്പോൾ മൊത്തത്തിൽ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള നടിമാരുടെ ഐറ്റം ഡാൻസുകൾ പൊതുവേ നമ്മൾ കണ്ടിട്ടുള്ളത്.
മലയാളത്തിൽ തന്നെ അത്തരത്തിൽ നിരവധി പാട്ടുകളും സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തിരിമാലി സിനിമയിലെ ഗാനരംഗത്തിൽ എത്തുന്നത് ഒരു മലയാളി നടിയോ അല്ലെങ്കിൽ ഒരു ഇന്ത്യൻ നടിയോ അല്ല. നേപ്പാളി നടിയായ സ്വസ്തിമ ഘടകയാണ് ഈ ഗാനരംഗത്തിൽ നൃത്ത ചുവടുകളുമായി പ്രേക്ഷകരെ കൈയിലെടുത്തത്. ബിജിബാലാണ് പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
പ്രശസ്ത ഹിന്ദി ഗായിക സുനിധി ചൗഹാനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‍ക് നബാറാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വീഡിയോ മലയാള ചിത്രത്തിലെ ആയിട്ട് കൂടിയും യൂട്യൂബിൽ കമന്റ് വന്നിരിക്കുന്നതും കൂടുതലും നേപ്പാളിലെ സ്വസ്തിമയുടെ ആരാധകരിൽ നിന്നാണ്. സ്വസ്തിമ ആദ്യത്തെ ഇന്ത്യൻ ചിത്രം കൂടിയാണ് ഇതെന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.