‘അമ്പോ!! സ്റ്റൈലിഷ് ലുക്കിൽ നടി സ്വാസിക, വെക്കേഷൻ അടിച്ചുപൊളിച്ച് താരം..’ – ഫോട്ടോസ് കാണാം

2009-ൽ പുറത്തിറങ്ങിയ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി സ്വാസിക വിജയ്. പൂജ എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച ചിത്രങ്ങളിൽ പലതും ശ്രദ്ധനേടാതെ പോയിരുന്നു. പിന്നീട് സീരിയൽ രംഗത്തേക്ക് തിരഞ്ഞു താരം.

തമിഴ്, തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത തുടങ്ങിയ സീരിയലുകളാണ് സ്വാസികയുടെ കരിയർ തന്നെ മാറ്റിമറിച്ചത്. അതിന് ശേഷം സിനിമയിൽ നിന്ന് നല്ല കഥാപാത്രങ്ങൾ തേടിയെത്തി. സ്വർണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ഒരു കുട്ടനാടൻ ബ്ലോഗ്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി, വാസന്തി തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

ഇതിൽ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥനാണ് അവസാന റിലീസ് ചിത്രം. ഇനി മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന സിനിമയാണ്‌ താരത്തിന്റെ പൂത്തിറങ്ങാനുള്ളത്. ഇത് കൂടാതെ നിരവധി സിനിമകൾ താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതുമായിയുണ്ട്.

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് സ്വാസിക ചെറുതുരുത്തിയിലെ എക്കോ ഗാർഡൻസ് റിസോർട്ടിൽ അടിച്ചു പൊളിക്കുന്നതിന്റെ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവിടെ ബോട്ടിംഗ് നടത്തുന്നതും റാലി ബൈക്കുകളിൽ റൈഡ് നടത്തുന്നതും ട്രീ ഹട്ടിൽ താമസിക്കുന്നതുമായ ചിത്രങ്ങൾ സ്വാസിക തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്.


Posted

in

by