സുദിപ്തോ സെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു ഇത്. ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. ആദഹ് ശർമ്മ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ട്രെയിലറും ഏറെ വിവാദങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
ടീസറിൽ തെറ്റായ കണക്ക് കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിവാദം ഉണ്ടായത്. 32000 പെൺകുട്ടികൾ സിറിയയിലേക്കും യെമനിലേക്കും മതപരിവർത്തനം നടത്തി പോയിട്ടുണ്ടെന്നായിരുന്നു അന്ന് ടീസറിൽ പറഞ്ഞത്. എങ്കിൽ ട്രെയിലർ ശാലിനി എന്ന മലയാളി പെൺകുട്ടിയുടെ കഥ മാത്രമാണ് കാണിച്ചിരിക്കുന്നത്. മുസ്ലിം കൂട്ടുകാരിയുടെ നിർബന്ധത്തിൽ പ്രണയത്തിലാവുകയും തുടർന്ന് മതം മാറുന്നതും ഒക്കെയാണ് കാണിച്ചിരിക്കുന്നത്.
മതം മാറി വിവാഹിതയായ ശേഷം ശാലിനി എന്ന പെൺകുട്ടി ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും തുടർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതുമാണ് കാണിച്ചിരിക്കുന്നത്. അവിടെ വച്ച് നേരിടുന്ന ക്രൂരമായ പീഡനങ്ങളും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ടീസർ ഇറങ്ങിയപ്പോൾ തന്നെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ സിനിമ റിലീസിന് എതിരെ എതിർത്തിട്ടുണ്ട്. വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമയുടെ റിലീസിനെ എതിർത്തിരിക്കുന്നത്. സൺ ഷൈൻ പിച്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃതലാൽ ഷായാണ് നിർമ്മിച്ചിരിക്കുന്നത്. സുര്യപാൽ സിംഗ്, സുദിപ്തോ സെൻ, വിപുൽ അമൃതലാൽ ഷാ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.