‘ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി സംയുക്ത, ഫിറ്റ്‌നെസ് ക്വീൻ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

തീവണ്ടീ എന്ന മലയാള ചിത്രത്തിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് സംയുക്ത മേനോൻ. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സംയുക്ത ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അരങ്ങേറി ആരാധകരെ നേടിയെടുത്തു കഴിഞ്ഞിട്ടുമുണ്ട് സംയുക്ത ഈ കാലയിളവിൽ.

കുറച്ച് നാളുകൾക്ക് മുമ്പാണ് സംയുക്തയും ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യൽ മീഡിയകളിൽ പടർന്നത്. ചെറിയ ബഡ്ജറ്റ് സിനിമകളിൽ ഇനി അഭിനയിക്കില്ലെന്നും മലയാളത്തിൽ നിന്ന് മാറുന്നുവെന്നും ചൂണ്ടിക്കാണിച്ച് താരത്തിന്റെ ഒരു സിനിമയുടെ നിർമ്മാതാവ് സംയുക്തയ്ക്ക് എതിരെ പ്രതികരിച്ചത്. സംയുക്ത അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വിളിച്ചപ്പോഴായിരുന്നു ഈ പ്രതികരണമുണ്ടായത്.

അതിന് ശേഷം മലയാളികൾ സംയുക്തയ്ക്ക് എതിരെ തിരിഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന വഴി മറന്ന സംയുക്തയോടുള്ള ഇഷ്ടം പോയെന്നും ഒരുപാടുപേർ അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ തന്റെ കമന്റ് സെക്ഷൻ ഓഫാക്കി വെക്കേണ്ട അവസ്ഥവരെ താരത്തിനുണ്ടായി. എങ്കിലും തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കുവെക്കുന്നുണ്ട് സംയുക്ത.

നീല ലെഹങ്കയിലുള്ള സംയുക്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഹോട്ട് ലുക്കിലാണ് സംയുക്ത കാണാൻ സാധിക്കുന്നത്. ആരിഫ് മിൻഹാസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രുചി മുനോത് ആണ് സ്റ്റൈലിംഗ്. സവിത നൽവാഡെയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ വീരുപക്ഷയാണ് സംയുക്തയുടെ അവസാനം റിലീസായ ചിത്രം.