ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമായിരുന്നു സൗബിൻ നായകനായി എത്തിയ അമ്പിളി. സൗബിന്റെ ഏറെ വേറിട്ട ഒരു കഥാപാത്രമായിരുന്നു അമ്പിളിയിൽ കണ്ടത്. പുതുമുഖമായി എത്തിയ തൻവി റാമിന്റെ മികച്ച പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ്. തൻവിയുടെ ആദ്യ സിനിമയാണെന്ന് തോന്നുകയെ ഇല്ലായിരുന്നു.
ആദ്യ സിനിമയിക്ക് ശേഷം കൂടുതൽ അവസരങ്ങൾ തൻവിയെ തേടി എത്തിയിരുന്നു. ശ്രീനാഥ് ഭാസി, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കപ്പേളയിൽ തൻവി ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഈ വർഷമിറങ്ങിയ ആറാട്ടിലും തൻവി ക്ലൈമാക്സിൽ ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു. ഈ വർഷം തന്നെയായിരുന്നു തൻവിയുടെ തെലുങ്ക് അരങ്ങേറ്റം.
നാനി, നസ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അന്റെ സുന്ദരനിക്കിയിൽ നസ്രിയയുടെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചത് തൻവി ആയിരുന്നു. പുതിയതായി ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളിൽ തൻവി അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന കുമാരി, വിനീത് ശ്രീനിവാസൻ നായകനാകുന്ന മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ് എന്നീ സിനിമകളിൽ തൻവി അഭിനയിച്ചിട്ടുള്ളത്.
തൻവിയും തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ടീക്കി എന്ന ബൗട്ടിക് സ്റ്റോറിന്റെ മനോഹരമായ നീല സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് തിളങ്ങിയ തൻവിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് അരുൺ പയ്യടിമീത്തലാണ്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തത്. സുജനി സുരേഷാണ് ഈ കിടിലം ലുക്കിനായി തൻവിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.