November 29, 2023

‘പൊരിഞ്ഞ തല്ലുമായി ടോവിനോ, ഒപ്പം കല്യാണി!! തല്ലുമാല ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

അനുരാഗ കരിക്കിൻ വെള്ളം, ലവ്, ഉണ്ട തുടങ്ങിയ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന ചിത്രമാണ് തല്ലുമാല. ആക്ഷൻ റൊമാന്റിക് കോമഡി ഗണത്തിൽ എത്തുന്ന സിനിമയിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പേര് പോലെ തന്നെ അടിയും തല്ലും പാട്ടും പ്രണയവും കൂട്ടിച്ചേർത്ത ഒരു മാല പോലെയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ടോവിനോയുടെയും കല്യാണിയുടെയും ഇതുവരെ കാണാത്ത ടൈപ്പ് കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരെയും ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.

ഷൈൻ ടോം ചാക്കോയാണ് മറ്റൊരു പ്രധാന റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. പൊലീസ് റോളിലാണ് ഈ തവണ ഷൈൻ ടോം എത്തുന്നത്. വസീം എന്ന കഥാപാത്രമായി ടോവിനോയും ബീപാത്തുവായി കല്യാണിയും നായകനും നായികയായി ഭയങ്കര കെമിസ്ട്രിയാണ് കാണാൻ കഴിയുന്നത്. അടുത്ത മാസം ഓഗസ്റ്റ് പത്രണ്ടിനാണ് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ അവറാൻ, ബിനു പപ്പു, അധ്രി ജോയ്, സ്വാതി ദാസ് പ്രഭു, ജോണി ആന്റണി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. നിഷാദ് യൂസുഫാണ് എഡിറ്റിംഗ്. സിനിമയിലെ പാട്ടുകൾ നേരത്തെ തന്നെ ഇറങ്ങിയിരുന്നു, അത് യൂട്യൂബിലൊക്കെ വലിയ തരംഗമായി തീരുകയും ചെയ്തിരുന്നു.