‘സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിശാൽ, വിജയ് അണ്ണനെ കോപ്പി അടിച്ചതെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

തമിഴ് നാട്ടിൽ ഇന്നലെയായിരുന്നു ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നടന്നത്. 69.46 ശതമാനമാണ് ഈ തവണ വോട്ട് രേഖപ്പെടുത്തിയത്. തമിഴ് സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ ഈ തവണ വോട്ട് രേഖപ്പെടുത്താൻ വേണ്ടി മിക്കവരും എത്തി എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച വിജയ് പോലും വിദേശത്തെ ഷൂട്ടിങ്ങിന് ഇടവേള എടുത്തുകൊണ്ട് തമിഴ് നാട്ടിൽ എത്തിയിരുന്നു.

ഇവരിൽ എല്ലാം വച്ചുനോക്കുമ്പോൾ നടൻ വിശാൽ വോട്ട് ചെയ്യാൻ എത്തുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അതിന് ട്രോളുകൾ പോലും വിശാൽ ഏറ്റുവാങ്ങി. 2021 തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യാൻ എത്തിയതുപോലെ സൈക്കിളിലാണ് വിശാൽ എത്തിയത്. സൈക്കിൾ ചവിട്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന വിശാലിന്റെ ദൃശ്യങ്ങൾ തരംഗമായി കഴിഞ്ഞിട്ടുമുണ്ട്.

കമൽഹാസൻ, രജനികാന്ത് എന്നിവർക്ക് പുറമേ അജിത്, വിജയ് എന്നീ സൂപ്പർസ്റ്റാറുകളും വോട്ട് ചെയ്യാൻ എത്തിയിരുന്നു. സൂര്യയും അനിയൻ കാർത്തിയും പതിവ് പോലെ ഒരുമിച്ചാണ് എത്തിയത്. രജനികാന്തിന്റെ മുൻമരുമകനായ നടൻ ധനുഷ് വോട്ട് ചെയ്യാൻ എത്തി. ചിയാൻ വിക്രം, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും ഈ തവണ തങ്ങളുടെ വോട്ടാവകാശം രേഖപ്പെടുത്തിയിരുന്നു. തൃഷയും വോട്ട് ചെയ്യുന്ന ഫോട്ടോസ് വന്നിട്ടുണ്ട്.

ഭാര്യയ്ക്ക് ഒപ്പം നടൻ ശിവകാർത്തികേയൻ വോട്ട് ചെയ്യാൻ എത്തിയത്. ഇത്രയും ഫോട്ടോസ് വന്നിട്ട് ട്രോളുകൾ ഏറ്റുവാങ്ങിയത് വിശാൽ മാത്രമാണെന്നതും ശ്രദ്ധേയമാണ്. വിജയ് സൈക്കിളിൽ വന്നപ്പോൾ ചുറ്റും ആളുകളും മാധ്യമങ്ങളും വരുന്ന പാതയിൽ ഉണ്ടായിരുന്നപ്പോൾ വിശാൽ സൈക്കിൾ ചവിട്ടി വന്നപ്പോൾ ഒപ്പം ആരും ഇല്ലെന്നും കാണാൻ ആരും ഉണ്ടായില്ലെന്നുമൊക്കെയാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്.