അഡ്വാൻസ് തുക വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകുന്നില്ല എന്ന കാര്യം ഉന്നയിച്ച് താരങ്ങൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി തമിഴ് സിനിമ നിർമ്മാതാക്കൾ. ജൂൺ പതിനെട്ടിന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് ജനറൽ കമ്മിറ്റി യോഗത്തിൽ പുറത്തുവിട്ട പട്ടികയിൽ ഉള്ളത് പതിനാല് മുൻനിര താരങ്ങളാണ് ഉള്ളത്. ഒരു സിനിമ ഷൂട്ടിംഗ് ആരംഭിച്ച് അത് പൂർത്തിയാകാതെ നിർത്തി പോയ താരത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
മുൻനിര താരങ്ങളായ ചിമ്പു, വിജയ് സേതുപതി, എസ്.ജെ സൂര്യ, അഥർവ, യോഗി ബാബു തുടങ്ങിയവർ ലിസ്റ്റിലുണ്ട്. താരങ്ങൾക്ക് എതിരെ നടപടി എടുക്കണമെന്ന് താരസംഘടനായ നടികര്‍ സംഘവുമായി നടന്ന ചർച്ചയിൽ നിർമ്മതാക്കളുടെ സംഘടനാ ആവശ്യപ്പെട്ടിട്ടുണ്ട്. നടിമാരായ അമൽ പോൾ, ലക്ഷ്മി റായ് എന്നിവർക്ക് എതിരെ മറ്റൊരു പരാതിയും ഉയർന്നു വന്നിരുന്നു. ഇതിലും നടപടി വേണമെന്നാണ് ആവശ്യം.
പത്ത് സുരക്ഷാ ജീവനക്കാരെ നിയമിച്ച് നിർമ്മതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നാണ് ഈ രണ്ട് നടിമാർക്ക് എതിരെ ഉയർന്ന പരാതി. ഇവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്ത് നടപടി എടുക്കണമെന്ന് അടുത്താഴ്ച വ്യക്തമാക്കുമെന്ന് പ്രൊഡ്യൂസഴ്സ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. സിനിമ പൂർത്തിയാകാതെ നിർത്തിപ്പോയ പരാതി ഉയർന്ന് വന്നത് തമിഴ് സൂപ്പർസ്റ്റാറായ ധനുഷിന് എതിരെയാണ്.
തെനാണ്ടൽ സ്റ്റുഡിയോ ഉടമയായ മുരളി രാമസ്വാമി സംവിധാനം ചെയ്ത നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്ന് പൂർത്തിയാക്കാതെ നിർത്തിപോയ ധനുഷിന് എതിരെ നടപടി വേണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ സിനിമ പൂർത്തിയാക്കിയ ശേഷം മാത്രമേ ധനുഷ് മറ്റു സിനിമകളിൽ ഇനി അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടനാ ആവശ്യപ്പെടണമെന്നാണ് അദ്ദേഹം ഉന്നയിച്ചത്.