‘ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറിയ താരമാണ് നടി തമന്ന ഭാട്ടിയ. തെലുങ്കിലും തമിഴിലും നിരവധി സൂപ്പർഹിറ്റുകളിൽ നായികയായി അഭിനയിച്ച തമന്നയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലൂടെയാണ്. അത് മലയാളത്തിലേക്ക് ഡബ് ചെയ്തിറങ്ങിയിരുന്നു.
ആ സിനിമ കേരളത്തിൽ ഹിറ്റാവുകയും ചെയ്തിരുന്നു. കോളേജ് പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമ മികച്ച കലക്ഷനും നേടിയിരുന്നു. ഹാപ്പി ഡേയ്സിലെ മാതു എന്ന കഥാപാത്രമാണ് കേരളത്തിൽ തമന്നയെ പ്രിയങ്കരിയായി മാറ്റിയത്. മലയാളത്തിൽ ഇതുവരെ തമന്ന അഭിനയിച്ചിട്ടില്ല. മലയാളത്തിൽ അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കേരളത്തിലെ താരത്തിന്റെ ആരാധകർ.
ബാഹുബലി, കെ.ജി.എഫ് പോലെയുള്ള ബ്ലോക്ക് ബസ്റ്റാറുകളിൽ തമന്ന ഭാഗമായിട്ടുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ തെന്നിന്ത്യയിൽ അറിയപ്പെടുന്നത്. കന്നഡ, മറാത്തി, ഹിന്ദി സിനിമകളിലും തമന്ന തിളങ്ങിയിട്ടുണ്ട്. തെന്നിന്ത്യയിൽ ഒട്ടുമിക്ക യുവ സൂപ്പർസ്റ്റാറുകളുടെ നായികയായും തമന്ന അഭിനയിച്ചിട്ടുണ്ട്. എഫ് 3-യാണ് തമന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
തെലുങ്കിൽ രണ്ടും ഹിന്ദിയിൽ മൂന്നും സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ തമന്നയുടെ നടക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് മഞ്ഞ ഔട്ട്ഫിറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലുള്ള തമന്നയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ലൂയിസ് അമലാണ്. ഹൗസ് ഓഫ് സി.ബിയുടെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരിക്കുന്നത്.