തെന്നിന്ത്യൻ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. 2005-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷൻ ചെഹ്രയിലൂടെയാണ് തമന്ന അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം തെന്നിന്ത്യയിലേക്ക് എത്തിയ തമന്ന ഇവിടെ ചുവടുറപ്പിക്കുകയും ചെയ്തിരുന്നു. ശ്രീ, കെഡി തുടങ്ങിയ സിനിമകളിലാണ് ആദ്യം തെന്നിന്ത്യയിൽ അഭിനയിക്കുന്നത്.
കോളേജ് പശ്ചാത്തലത്തിൽ ഇറങ്ങിയ ‘ഹാപ്പി ഡേയ്സ്’ എന്ന സിനിമയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ കാരണമായത്. അതിലെ മാധു എന്ന കഥാപാത്രം യുവാക്കളുടെ മനസ്സിൽ കയറിക്കൂടി. പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ തമന്ന നായികയായി തിളങ്ങി. വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയായി തമന്ന മാറുകയും ചെയ്തു.
17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന തമന്ന ഇപ്പോൾ ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുൿയാണ്. മൂന്ന് ബോളിവുഡ് സിനിമകളുടെ ഷൂട്ടിങ്ങാണ് താരത്തിന്റെ ഇപ്പോൾ നടക്കുന്നത്. ബാഹുബലി പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളിൽ വരെ ഭാഗമായതോടെയാണ് തമന്നയ്ക്ക് ഇന്ത്യയിൽ ഒട്ടാകെ പ്രശസ്തി നേടിക്കൊടുത്തത്. മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും ഒരുപാട് ആരാധകരുണ്ട്.
ബോളിവുഡ് സംവിധായകനായ കരൺ ജോഹറിന്റെ അൻപതാം ജന്മദിനത്തിൽ പങ്കെടുത്തപ്പോഴുള്ള ഡ്രെസ്സിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് തമന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരു വിന്റജ് കാറിന് ഒപ്പം നിന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഡേവിഡ് കോമയുടെ ക്ലോത്തിങ് ബ്രാൻഡിലുള്ള ചിത്രങ്ങൾ എടുത്തിരിക്കുന്നത് ശ്രേയൻസ് ദുനഗർവാൾ ആണ്.