മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലെ ഒരേ പോലെ ഇപ്പോൾ സജീവമായി നിൽക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ തമന്ന ചെയ്തിട്ടുണ്ട്.
തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. കേരളത്തിൽ അത് ഡബ് ചെയ്തിറങ്ങുകയും കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ വലിയ ഓളം ഉണ്ടാക്കുകയും ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തിൽ എത്തിയിട്ടുണ്ട്. ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാൻ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാൻ ഇന്ത്യ ലെവലിൽ ഒരുപാട് ശ്രദ്ധനേടാൻ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ആമസോണിന്റെ വെബ് സീരിസിന്റെ ലോഞ്ച് ഇവന്റ് ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള തമന്നയുടെ പുത്തൻ ഫോട്ടോസാണ് വൈറലാവുന്നത്. ബ്ലൂ ബോഡികോൺ ലാറ്റക്സ് വസ്ത്രത്തിൽ അതീവ ഹോട്ട് ലുക്കിലാണ് തമന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഷലീന നഥാനിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റോയാണ് ഫോട്ടോസ് എടുത്തത്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ വിശേഷിപ്പിക്കുന്നത്.