February 28, 2024

‘അതീവ ഗ്ലാമറസ് വേഷത്തിന് ഒപ്പം ലക്ഷ്മി മാല!! നടി താപ്സി പന്നുവിനെതിരെ പരാതി..’ – സംഭവം ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ ഓരോ കാര്യങ്ങളും പങ്കുവെക്കുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ട ഒരു കാലമാണ് ഇപ്പോഴുള്ളത്. തെറ്റായ കാര്യങ്ങളോ ആരെങ്കിലും വേദനിപ്പിക്കുന്നതോ മത വികാരം വ്രണപ്പെടുത്തുകയോ ഒക്കെ ചെയ്താൽ അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ഇപ്പോഴിതാ ബോളിവുഡിലും തെന്നിന്ത്യയിലെ സജീവമായി അഭിനയിക്കുന്ന നടി താപ്സി പന്നുവിന് അത്തരത്തിൽ ഒരു പണി കിട്ടിയിരിക്കുകയാണ്‌.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് താപ്സി പന്നുവിന് എതിരെ മധ്യപ്രദേശിലെ ച്ഛട്രി പുര പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരിക്കുകയാണ്. ബി.ജെ.പി എംഎൽഎ മാലിനിയുടെ മകനാണ് പരാതി നൽകിയത്. ഗ്ലാമറസായ വേഷത്തോടൊപ്പം ലക്ഷ്മി ദേവിയുടെ രൂപം പതിച്ച മാല കഴുത്തിൽ അണിഞ്ഞതാണ് പരാതിക്ക് കാരണമായത്. സനാതൻ ധർമ്മത്തിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി ചെയ്തതാണെന്നാണ് പരാതി.

താപ്സി മാർച്ച് 12-ന് മുംബൈയിൽ വച്ച് നടന്നൊരു ഫാഷൻ വീക്കിൽ ഇത്തരത്തിൽ ഒരു വേഷം ധരിച്ചതാണ് പരാതിക്ക് കാരണമായത്. താപ്സി ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് പരാതിക്കാരൻ പറയുന്നു. ഫോട്ടോയ്ക്ക് താഴെ അന്ന് തന്നെ ഒരുപാട് മോശം കമന്റുകൾ വന്നിരുന്നു.

പക്ഷേ ഇത്രത്തോളം വിവാദം ആകുമെന്ന് താരവും പ്രതീക്ഷിച്ചിരുന്നില്ല. ഹിന്ദു ദേവതകളെ ആർക്ക് വേണേലും അപമാനിക്കാം, മറ്റൊരു മതത്തിലെ കാര്യങ്ങൾ ഇതുപോലെ ചെയ്താൽ എന്തായിരിക്കും സംഭവിക്കുക എന്നൊക്കെ രീതിയിലാണ് പ്രചാരണം നടക്കുന്നത്. സംഭവമായി ബന്ധപ്പെട്ട് ഇതുവരെ താപ്സിയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ബ്ലറാണ് താപ്സിയുടെ അവസാനം ഇറങ്ങിയ ചിത്രം.