‘കുട്ടികളെ വെറുതെ വിടുക!! പാപ്പരാസികളോട് അഭ്യർഥിച്ച് നടൻ സൂര്യ..’ – വീഡിയോ വൈറലാകുന്നു

മലയാളികൾക്ക് ഉൾപ്പടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു തമിഴ് നടനാണ് സൂര്യ. 25 വർഷത്തോളമായി തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് സൂര്യ. പഴയതിലും ലുക്കിലും സ്റ്റൈലിലുമാണ് ഇന്ന് സൂര്യ കാണാൻ സാധിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ വിക്രത്തിൽ ക്ലൈമാക്സിൽ വന്ന് ഞെട്ടിച്ചിട്ട് പോയ ഒരാളാണ് സൂര്യ.

സൂര്യയുടെ ആദ്യ വില്ലൻ വേഷമാണ് വിക്രത്തിൽ റോളക്സ്. വിക്രത്തിന്റെ അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ തന്റെ നായികയെ ജീവിതപങ്കാളിയാക്കിയ ഒരാളാണ് സൂര്യ. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. ഒരു ഇടവേള എടുത്ത ശേഷം ജ്യോതികയും ഇപ്പോൾ സിനിമയിൽ സജീവമാണ്. രണ്ട് മക്കളാണ് താരദമ്പതിമാരായ സൂര്യയ്ക്കും ജ്യോതികയ്ക്കും ഉള്ളത്.

സൂര്യയും കുടുംബവും മുംബൈയിലെ ഒരു ഹോട്ടലിൽ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കുട്ടികളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികളോട് അഭ്യർഥിക്കുന്ന ഒരു വീഡിയോയാണ് ഇത്. കുട്ടികൾ പാസ് ചെയ്യുമ്പോൾ ക്യാമറ കൈക്കൊണ്ട് മറക്കാൻ ശ്രമിക്കുന്ന സൂര്യ ‘കുട്ടികളെ വെറുതെ വിടുക’ എന്ന ഇംഗ്ലീഷിൽ പാപ്പരാസികളോട് പറയുന്നതും കേൾക്കാം.

സൂര്യയ്ക്ക് ഒപ്പം ജ്യോതികയും മക്കളായ ദിയയും ദേവും ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇവരെ ചുറ്റിനും പ്രസ് ഫോട്ടോഗ്രാഫർമാർ വളഞ്ഞിരുന്നു. തന്റെയും ഭാര്യയുടെയും ഫോട്ടോസ് എടുത്തോളാൻ സൂര്യ പറയുന്നുമുണ്ട്. അവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് കുട്ടികൾ വരുന്നതും ഫോട്ടോ എടുക്കരുതെന്ന് ഫോട്ടോഗ്രാഫർമാരോട് പറയുന്നതും.


Posted

in

by