February 27, 2024

‘അടുത്ത നാഷണൽ അവാർഡ് ഉറപ്പിച്ചു!! സുരേഷ് ഗോപിയുടെ പുതിയ മേക്കോവർ കണ്ടോ..’ – ഏറ്റെടുത്ത് ആരാധകർ

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നത്. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ സുരേഷ് ഗോപി ദേശീയ അവാർഡ് നേടുമെന്ന് ചിത്രം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ വിലയിരുത്തിയതാണ്. 1998-ലാണ് സുരേഷ്‌ ഗോപി അവാർഡിന് അർഹനായത്.

ആ ഒരു തവണ മാത്രമാണ് സുരേഷ് ഗോപി ദേശീയ അവാർഡ് നേടിയിട്ടുള്ളത്. ആ സിനിമ റിലീസ് ചെയ്തിട്ട് 25 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. അശ്വാരൂഢൻ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ജയരാജ്, സുരേഷ് ഗോപി എന്നിവർ ഒന്നിക്കാൻ പോവുകയാണ്. ‘ഒരു പെരുംകളിയാട്ടം’ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ‘പെരുവണ്ണൻ’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഇതിൽ അവതരിപ്പിക്കാൻ പോകുന്നത്.

കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ജയരാജ് പറഞ്ഞിട്ടുണ്ട്. ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി വീണ്ടും നാഷണൽ അവാർഡ് നേടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. കളിയാട്ടത്തിലെ പോലെയൊരു ഗെറ്റപ്പിലാണ് ഇതിലും സുരേഷ് ഗോപി അഭിനയിക്കുന്നത്.

ക്ലീൻ ഷേവ് ചെയ്താണ് സുരേഷ് ഗോപി ഇതിൽ അഭിനയിക്കുന്നത്. മികച്ച സിനിമ ആയിരിക്കുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. പാപ്പൻ സൂപ്പർ ഹിറ്റായിരുന്നു. ഒരു നീണ്ട അന്നൗൻസ് മെന്റ് തന്നെ സുരേഷ് ഗോപി തിരിച്ചുവരവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റക്കൊമ്പനാണ് അടുത്ത ചിത്രം.