‘ആഭരണങ്ങൾ അണിയാൻ ഭയങ്കര കൊതി, പെണ്ണായി ജനിക്കണമെന്ന് ആഗ്രഹമുണ്ട്..’ – നടൻ സുരേഷ് ഗോപി

തന്റെ കൈയിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ടെന്നും ആ ഒറ്റ കാരണംകൊണ്ട് പെണ്ണായി ജനിക്കാൻ ആഗ്രഹമുണ്ടെന്നും നടൻ സുരേഷ് ഗോപി. ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ സുരേഷ് ഗോപി തുറന്നു പറഞ്ഞത്. ” എന്റെയിൽ ഒരുപാട് ആഭരണങ്ങളുണ്ട്. ഈ മോതിരം കണ്ടോ? ഇതെന്റെ മകളുടെ കൈയിൽ നിന്ന് ഞാൻ അടിച്ചുമാറ്റിയതാണ്. അവൾ അത് അവളുടെ അമ്മയുടെ അടുത്ത് നിന്നും അടിച്ചുമാറ്റിയതാണ്.

ഇത് ഞാൻ കോടീശ്വരൻ പ്രോഗ്രാമിൽ എപ്പിസോഡുകൾ നോക്കിയാൽ കാണാം. ഈ മോതിരം ഞാൻ വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് ഈ അടുത്തിടെ, സീറ്റിന്റെ ഇടയിലേക്ക് വീണിരുന്നു. ഫ്ലൈറ്റിൽ ജോലി ചെയ്യുന്നയാൾ വന്ന് യാതൊരു കുഴപ്പവുമില്ലാതെ അത് എടുത്തു തന്നു. അത് കിട്ടുന്ന വരെയുള്ള ആ അത്രയും സമയം ഉള്ളിലൊരു ആളലായിരുന്നു. ഇന്നലെ രാവിലെ ഞാനൊരു കാര്യം തീരുമാനിച്ചു, ഇതൊരു സേഫ് ലോക്കറിൽ വച്ച് പൂട്ടണം. ഇതെന്റെ കൈയിൽ കിടക്കുമ്പോൾ എന്റെ സംസാരം, അറിവൊക്കെ കൂടാറുണ്ട്.

ഇതെന്റെ വിശ്വാസമാണ് കേട്ടോ.. ചിലർക്ക് അതിനെ മിത്ത് എന്ന് വിളിക്കാം. ആഭരണങ്ങളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ഒരൊറ്റ കാരണം കൊണ്ട് പെണ്ണായി ജനിക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് എന്റെ ഭാര്യയും മക്കളുമൊക്കെ ആഭരണങ്ങൾ വാങ്ങിയിടുമ്പോൾ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ടുനടക്കാൻ. എന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിന് നമ്മുക്ക് നോർത്ത് ഇന്ത്യയിലെ ഒക്കെ പോലെ ആണുങ്ങൾ ആഭരണം ഇടാമെന്ന്!

ചിലപ്പോൾ ഞാൻ ഇടും കേട്ടോ. രാധികയുടെ ഒരു സാരി ഒഴിച്ച് ബാക്കിയെല്ലാം ഞാൻ വാങ്ങിച്ചു കൊടുത്തിട്ടുള്ളതാണ്. എല്ലാം അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ മകളുടെ കല്യാണമായപ്പോൾ അവൾക്ക് വേണ്ടി എടുക്കുന്ന സാരി ശരിയാവുന്നില്ല. ഞാൻ കരുതി എന്റെ ടേസ്റ്റ് മാറിയോ..!! രാധിക പറഞ്ഞു, ചേട്ടന്റെ ടേസ്റ്റ് മാറിയതല്ല, കുട്ടികളുടെ ടേസ്റ്റ് മാറിയതാണ്.

അവർ അടുത്ത ജിൻേറഷൻ ആണ്. ഞാൻ ദുബൈയിൽ ചെന്നപ്പോൾ മകൾ എന്നെ വിളിച്ചു, അച്ഛാ ആ ലെഹങ്ക ഒന്ന് മാറ്റിവാങ്ങിച്ചോട്ടെയെന്ന്.. എനിക്ക് സമാധാനമായി.. മോളെ എനിക്ക് അപ്പോഴേ ഇഷ്ടപ്പെട്ടില്ലായിരുന്നു. നിന്റെ അമ്മയുടെ നിർബന്ധത്തിൽ ഞാൻ സമ്മതിച്ചതാണ്. വേറെയൊരു ഡിസൈന്റെ ഫോട്ടോ അവൾ എനിക്ക് അയച്ചു. അത് ഉറപ്പിച്ചോളാൻ പറഞ്ഞു. എന്റെയും അവളുടെയും ടേസ്റ്റ് ഒന്ന് തന്നെ!..”, സുരേഷ് ഗോപി പറഞ്ഞു.