‘പൊന്നുമോളെ.. മാപ്പ്!! ആലുവ സംഭവത്തിൽ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്..’ – തല കുനിയുന്നില്ലേ എന്ന് കമന്റുകൾ

കേരളക്കരയെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയെ ഒരു സംഭവം ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊ ലപ്പെടുത്തിയത്. ലൈംഗിക പീ ഡനത്തിന് ഇരയായതായി പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം ഈ കൊച്ചുകേരളത്തിലാണ് നടന്നതെന്ന് പറയുമ്പോൾ തന്നെ ആരും അപമാനം കൊണ്ട് തല കുനിച്ചുപോകും. അതിഥി തൊഴിലാളിയാണ് പ്രതി.

കേരളത്തെ ഒന്നാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് ഓരോ മലയാളികളും. ഇന്നലെ വൈകിട്ടോടെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നും മൃദദേഹം കണ്ടെത്തിയത്. അസ്സം സ്വദേശി അസ്ഫാഖ് അലം ആണ് ഈ ക്രൂരകൃത്യം ചെയ്തത്. രാത്രിയോട് പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും ലഹരിയിൽ ആയിരുന്നതുകൊണ്ട് തന്നെ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

കുട്ടിയുടെ സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ആളാണ്‌ അസ്ഫാഖ് അലം. അവധിയായിരുന്നത് കൊണ്ട് കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നു. കുട്ടിയെ കൂട്ടികൊണ്ടുപോകുന്നതും സമീപത്തുള്ള കടയിൽ നിന്ന് ജ്യൂസ് വാങ്ങി നൽകിയ ശേഷം ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുപോകുന്നതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുകയും അസ്ഫാഖ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാക്കുകയും ആയിരുന്നു.

സംഭവത്തിന് എതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമൂട് തന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ്. “ഏറ്റവും ചെറിയ ശവപ്പെട്ടികളാണ് ഏറ്റവും ഭാരമുള്ളത്.. പൊന്നുമോളെ.. മാപ്പ്..”, ഇതായിരുന്നു സുരാജിന്റെ പോസ്റ്റ്. ഇതിന് താഴെ മണിപ്പൂർ വിഷയത്തിൽ പോസ്റ്റിട്ട സുരാജിന് എതിരെ ഇപ്പോൾ അപമാനം കൊണ്ട് തല കുനിക്കുന്നില്ലേയെന്ന് ചോദിച്ച് കമന്റുകൾ ചിലർ ഇട്ടിട്ടുണ്ട്.