സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. താരദമ്പതികളുടെ പോലെ തന്നെ അല്ലാത്ത താരങ്ങളുടെ കുടുംബ വിശേഷവും അവരുടെ പുതിയ ചിത്രങ്ങളും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മലയാളത്തിലെ യുവസൂപ്പർസ്റ്റാറുകൾ എന്ന് അറിയപ്പെടുന്ന താരങ്ങളാണ് പൃഥ്വിരാജ്, ദുൽക്കറും.
ഇരുവരും താരപുത്രന്മാർ മാത്രമല്ല! രണ്ടു പേരുടെയും കുടുംബങ്ങൾ തമ്മിലും ഏറെ സാമ്യങ്ങളുണ്ട്. ഇരുവരും വിവാഹം ചെയ്തിരിക്കുന്നത് സിനിമയിൽ പ്രവർത്തിക്കുന്നവരല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ചാനലിൽ റിപോർട്ടറായിരുന്നു. ദുൽഖറിന്റെ ഭാര്യ അമൽ സുഫിയ ഒരു ആർക്കിടെക്ട ആണ്. രണ്ട് താരങ്ങൾക്കുമുള്ളത് പെൺകുട്ടിയാണ്. അലംകൃത എന്നാണ് പൃഥ്വിരാജിന്റെ മകളുടെ പേര്.
ദുൽഖറിന്റെ മകളുടെ പേര് മറിയം എന്നുമാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരും തങ്ങളുടെ ആഡംബര കാറുകളിൽ റോഡിലൂടെ ഒരുമിച്ച് പോകുന്ന വീഡിയോ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ പുത്രിമാരും അടുത്ത സുഹൃത്തുക്കളാണെന്ന് ഇപ്പോൾ ആരാധകർക്ക് മനസ്സിലായിരിക്കുകയാണ്.
View this post on Instagram
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇതിന് അടിസ്ഥാനം. കാറിന്റെ പിൻസീറ്റിൽ കണ്ണുപൊത്തി കളിക്കുന്ന അലംകൃതയെയും മറിയത്തെയും ചിത്രത്തിൽ കാണാൻ സാധിക്കും. “അല്ലിയും മറിയവും(ഞങ്ങൾക്ക് മിന്നി) കളിക്കുകയാണ്..”, സുപ്രിയ മേനോൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ചിത്രത്തിന് താഴെ ദുൽഖറിന്റെ ഭാര്യ അമൽ ക്യൂട്ടീസ് എന്ന കമന്റും ഇട്ടിട്ടുണ്ട്.