‘ഈ വിലക്കയറ്റം എന്നെയും ബാധിക്കും! തക്കാളി ഇപ്പോൾ കുറച്ചേ കഴിക്കാറുള്ളൂ..’ – പ്രതികരിച്ച് സുനിൽ ഷെട്ടി

രാജ്യത്തെ പച്ചക്കറി വില വലിയ രീതിയിൽ കുതിച്ചുയരുകയാണ്. അതിൽ തന്നെ തക്കാളിയുടെ വില റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. തക്കാളി മോഷണം പോവാതിരിക്കാനും അതുപോലെ അതിന് കാവൽ നിൽക്കാനും ഒക്കെ ആളുകളെ ഏർപ്പാടാക്കുകയും കർഷകനെ കൊ ലപ്പെടുത്തുന്ന രീതിയിലുള്ള വാർത്തകളൊക്കെ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മലയാളികളും കേൾക്കുന്നതാണ്.

തക്കാളിയുടെ വില കൂടുന്നത് തന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ബോളിവുഡ് നടനായ സുനിൽ ഷെട്ടി പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് സുനിൽ ഷെട്ടി ഈ കാര്യം പറഞ്ഞത്. “ഫ്രഷ് സാധനങ്ങൾ കഴിക്കണം എന്നുള്ളതുകൊണ്ട് തന്നെ ഞാനും എന്റെ ഭാര്യ മനയും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് വേണ്ടിയുള്ള പച്ചക്കറികളെ വീട്ടിൽ വാങ്ങാറുള്ളൂ.

എന്നാൽ അടുത്തിടെയുണ്ടായ തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ ഞാൻ തന്നെ കഴിക്കുന്ന തക്കാളിയുടെ എണ്ണത്തിൽ കുറവ് വരുത്തി. ഒരു സൂപ്പർസ്റ്റാർ എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ നിന്ന് എന്നെ സംരക്ഷിക്കുന്നു എന്നത് ഒരു തെറ്റായ ധാരണയാണ്. ആപ്പുകൾ ഉപയോഗിച്ചാണ് ഞാൻ വീട്ടിലേക്ക് സാധനം വാങ്ങാറുള്ളത്. അതിലെ വില വിവരം കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും.

കടകളിലും സൂപ്പർമാർക്കറ്റിലും കിട്ടുന്നതിനേക്കാൾ എത്രയോ കുറവാണ്. വില കുറവായതുകൊണ്ട് മാത്രമല്ല, അതിലൂടെ ഓർഡർ ചെയ്താൽ കിട്ടുന്നത് നല്ല ഫ്രഷ് സാധനങ്ങളാണ്. ഒരു റെസ്റ്റോറന്റ് നടത്തുന്ന ആളുകൂടിയാണ് ഞാൻ. അത് കൊണ്ട് വിലപേശാറുണ്ട്. പക്ഷേ തക്കാളിയുടെ വില കൂടുതലായതുകൊണ്ട് എല്ലാവരെയും പോലെ രുചിയിലും ഗുണനിലവാരത്തിലും എനിക്കും വിട്ടുവീഴ്ച നൽകേണ്ടി വരും..”, സുനിൽ ഷെട്ടി പറഞ്ഞു.