തമിഴ് ടെലിവിഷൻ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് നടി സുജിത ധനുഷ്. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിൽ ഇവിടെ ചിപ്പി ചെയ്യുന്ന റോളിൽ അഭിനയിക്കുന്നത് സുജിതയാണ്. പാണ്ഡ്യൻ സ്റ്റോഴ്സിന്റെ റീമേക്കാണ് യഥാർത്ഥത്തിൽ സാന്ത്വനം.
റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പര കൂടിയാണ് തമിഴ് നാട്ടിൽ പാണ്ഡ്യൻ സ്റ്റോഴ്സ്. സുജിതയുടെ അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. മലയാളികൾക്കും ഏറെ സുപരിചിതമായ മുഖമാണ് സുജിതയുടേത്. വർഷങ്ങൾക്ക് മുമ്പ് തന്നെ, സുജിത തന്റെ കുട്ടികാലം മുതൽ അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ്. ബാലതാരമായി നിരവധി സിനിമകളിൽ സുജിത അഭിനയിച്ചിട്ടുമുണ്ട്.
അത് കഴിഞ്ഞ് നായികയായും സുജിത മലയാളത്തിലും തമിഴിലും തിളങ്ങി. വിവാഹിതയായ ശേഷമാണ് സുജിത സീരിയലുകളിൽ കൂടുതൽ സജീവമായത്. ഇടയ്ക്ക് ഒന്ന്-രണ്ട് സിനിമകളിലും സുജിത അഭിനയിച്ചിട്ടുണ്ടായിരുന്നു. സുജിതയുടെ മാതാപിതാക്കൾ മലയാളികൾ ആണെങ്കിലും താരം ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ചെന്നൈയിലാണ്. പക്ഷേ ഒരു മലയാളി പെൺകുട്ടിയുടെ ലുക്ക് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താരത്തിനുണ്ടായിരുന്നു.
ഇപ്പോഴും സുജിതയെ കാണാൻ ഒരു മാറ്റവുമില്ലെന്ന് പറയേണ്ടി വരും. നാല്പതുകാരിയായ സുജിതയെ കണ്ടാൽ 25 പോലും തോന്നിക്കില്ല. സുജിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം സാരിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കാൻ പറ്റും. നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഒരു തനി നാട്ടിൻപുറത്ത് കാരിയെ പോലെ തോന്നിപ്പിക്കുന്ന സുജിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കാണാൻ തന്നെ എന്താ ഐശ്വര്യം എന്നാണ് ആരാധകർ പറയുന്നത്.