ഏഷ്യാനെറ്റിലെ ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് നടി സുജിത. സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ സുജിത പിന്നീട് നായികയായും സഹനടിയായുമൊക്കെ സിനിമയിൽ സജീവമായി നിന്നിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ കുറച്ച് വർഷങ്ങളോളം ബാലതാരമായി തിളങ്ങിയ ഒരാളാണ് സുജിത.
തമിഴ് നാട്ടിലാണ് താരം ജനിച്ചതെങ്കിലും താരത്തിന്റെ അച്ഛനും അമ്മയും മലയാളികളാണ്. സുജിതയുടെ സഹോദരൻ സൂര്യ കിരൺ സിനിമയിൽ സംവിധായകനും നടനുമാണ്. 41 ദിവസം പ്രായമുള്ള തൊട്ട് സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയ ഒരാളാണ് സുജിത. അബ്ബാസ് ആണ് സുജിതയുടെ ആദ്യ സിനിമ. വാശിയാണ് സുജിതയുടെ ആദ്യ മലയാള ചിത്രം. എൺപതുകളിലും തൊണ്ണൂറുകളിലും സുജിത ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലൂടെയാണ് സുജിത മലയാളത്തിൽ നായികയായി ആദ്യമായി അഭിനയിച്ചത്. സംവിധായകനായ ധനുഷ് ആണ് താരത്തിന്റെ ഭർത്താവ്. തമിഴ് സീരിയലുകളിൽ ഇപ്പോഴും സജീവമാണ് സുജിത. ഏഷ്യാനെറ്റിൽ സാന്ത്വനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിൽ ചിപ്പി റോളിൽ അവിടെ അഭിനയിക്കുന്നത് സുജിതയാണ്. റേറ്റിംഗിൽ അവിടെ ഏറെ മുന്നിലുള്ള സീരിയലാണ് അത്.
സിനിമയിലും ഇപ്പോഴും സജീവമാണ് സുജിത. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സാണ് സുജിതയ്ക്കുള്ളത്. ഇപ്പോഴിതാ സുജിത സാരിയിൽ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. ഏത് സുന്ദരിയാണ് സാരിയിൽ ചേച്ചിയെ കാണാൻ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഹരൻ റെഢിയാണ് ചിത്രങ്ങൾ എടുത്തത്. വിഷ ബൗട്ടിക്കിന്റെയാണ് സാരി.