മലയാള സിനിമ രംഗത്ത് പിന്നണി ഗായികയായി വർഷങ്ങളോളം നിന്നിരുന്ന ഒരു ഗായികയാണ് രാധിക തിലക്. മലയാളികളേ ഒന്നടങ്കം വിഷമിപ്പിച്ചുകൊണ്ട് തന്റെ നാല്പത്തിയഞ്ചാം വയസ്സിൽ പ്രിയഗായിക വേർപിരിഞ്ഞത് ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 2015-ലായിരുന്നു രാധിക മരണത്തിന് കീഴടക്കിയത്. അർബുദരോഗത്തിന് രണ്ട് വർഷത്തോളമായി രാധിക ചികിത്സയിലായിരുന്നു.
രാധികയുടെ മരണം മലയാള സിനിമ മേഖലയെയും സംഗീത ലോകത്തെയും ഏറെ വിഷമിപ്പിച്ചിരുന്നു. അതിലേറെ രാധികയുടെ വിയോഗം താങ്ങാനാവാത്ത ഒരാളുണ്ടായിരുന്നു. രാധികയുടെ ബന്ധുകൂടിയായ ഗായിക സുജാത മോഹനായിരുന്നു ആ വ്യക്തി. സുജാതയുടെ അനിയത്തിയെന്ന് തന്നെ പറയേണ്ടി വരും. സുജാതയുടെ അനിയത്തി എന്ന് തന്നെയാണ് സിനിമ മേഖലയിൽ രാധിക അറിയപ്പെട്ടിരുന്നത്.
ചെറുപ്പകാലം മുതൽ ഇരുവരും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. രാധിക ഇന്ന് വേർപിരിഞ്ഞ് പോയിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ഓർമദിനത്തിലും രാധികയുടെ ചിത്രം പങ്കുവച്ച് പഴയ ഓർമകളിലൂടെ സുജാത പോകാറുണ്ട്. ഈ തവണയും അത്തരം ഒരു പോസ്റ്റ് സുജാത പങ്കുവച്ചിട്ടുണ്ട്. രാധികയ്ക്ക് ഒപ്പമുള്ള സുജാതയുടെ ഒരു പഴയ ഫോട്ടോയാണ് പ്രിയഗായിക പങ്കുവച്ചിരിക്കുന്നത്.
“എന്റെ കുഞ്ഞനിയത്തി! നിന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല..”, സുജിത ചിത്രത്തോടൊപ്പം കുറിച്ചു. നിരവധി പേരാണ് രാധികയ്ക്ക് പ്രണാമം അർപ്പിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. മലയാള സിനിമ സംഗീത ലോകത്ത് വലിയയൊരു നഷ്ടം തന്നെയാണ് രാധിക എന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷൻ അവതാരക കൂടിയായിരുന്നു രാധിക. ദേവിക എന്നാണ് രാധികയുടെ മകളുടെ പേര്.