‘സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ എന്നെ മാത്രം മാറ്റി നിർത്തി..’ – വേദന പങ്കുവച്ച് നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ സൈബർ ആക്ര മണം നേരിടുന്നുവെന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും അല്ലാതെയും ഒരുപാട് തെ റിവിളികൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. ജാതി വിവേചനത്തിന്റെ പേരിൽ തന്നെയും മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഫോട്ടോ എടുക്കുന്ന മാറ്റി നിർത്തിയത് ഇപ്പോഴും വേദനയോട് മനസ്സിലുണ്ടെന്നും അദ്ദേഹം കുറിച്ചു.

“മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാൻ ഇട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെ റിവിളികളാണ് എനിക്ക് ലഭിക്കുന്നത്. ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതിടത്തോളം കാലം ഈ തെ റിവിളികളെ ഭയക്കുന്നില്ല. കാരണം ഞാൻ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനകളും മാറ്റി നിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോഴുണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്.

മറ്റു സുഹൃത്തുക്കളുടെ കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്നയാൾ എന്നെ മാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയായി ഇന്നും നീറ്റൽ ഉണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ഉൾകൊള്ളുന്ന ജാതിയോ ഏറെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്നം. ജാതിഭേദമന്യേ മറ്റുള്ളവരെ സ്നേഹക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിൽ നിന്ന് പലനിലയിൽ അകറ്റി നിർത്തപ്പെട്ട ഞാൻ സമാനമായ അനുഭവം ഉണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും. അത് മന്ത്രി ആയതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയും മാത്രമല്ല.

അല്ലാതെയും അവരുടെ കൂടെ നിൽക്കുന്നവനാണ് ഞാൻ. അതുകൊണ്ട് എന്നെ തെ റിവിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാൻ രാഷ്ട്രീയ മറ്റുള്ളവരോയില്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടി മാറ്റി നിർത്തപ്പെടുന്നവർക്ക് വേണ്ടിയും ഞാൻ എന്നും പ്രതികരിച്ചുകൊണ്ടിരിക്കും. എനിക്ക് എതിരെ വാളെടുക്കുന്ന നിങ്ങൾ ആദ്യം എന്നെ ഒന്ന് മനസിലാക്കുക. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപ്പെടാനുള്ള പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യ മഹാരാജ്യത്തുണ്ട്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും..”, സുബീഷ് കുറിച്ചു.