‘തന്തയ്ക്ക് വിളിച്ചവന് അതെ നാണയത്തിൽ മറുപടി കൊടുത്ത് നടൻ ശ്രീനിഷ് അരവിന്ദ്..’ – പോസ്റ്റ് വൈറൽ

സോഷ്യൽ മീഡിയയിൽ താരങ്ങൾ പല തരത്തിലുള്ള മോശം കമന്റുകൾ നേരിടാറുണ്ട്. പലപ്പോഴും അതിരു വിടുമ്പോൾ താരങ്ങൾ തന്നെ അതിന് ചുട്ടമറുപടിയും കൊടുക്കാറുണ്ട്. നടിമാരാണ് ഇത്തരത്തിൽ മോശം കമന്റുകൾ അസഭ്യ വാക്കുകളും കൂടുതലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. സാധാരണ ആളുകൾക്ക് പോലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ സീരിയൽ നടനും അവതാരകയായ പേളി മാണിയുടെ ഭർത്താവുമായ ശ്രീനിഷ അരവിന്ദിന് സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്. തന്തയ്ക്ക് വിളിച്ചാൽ അതെ നാണയത്തിൽ മറുപടി കൊടുക്കുന്നവരാണ് ഓരോ മലയാളികളും. ശ്രീനിഷും അത്തരത്തിൽ തന്തയ്ക്ക് പറഞ്ഞ ഒരാൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് പുതിയ പോസ്റ്റിൽ.

ഒരു പ്രതിമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ഫോട്ടോ പങ്കുവച്ച്, ആളെ മനസ്സിലായോ എന്ന് ക്യാപ്ഷൻ നൽകി താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ ഒരാൾ ‘നിന്റെ തന്തയാണോ?’ എന്ന് കമന്റ് ഇടുകയുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട താരം ഉടൻ തന്നെ അതിന് മറുപടി നൽകുകയും ആൾക്ക് എതിരെ അതെ നാണയത്തിൽ തുറന്നടിക്കുകയും ചെയ്തു.

‘അല്ല ബ്രോ, താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും ഇതാരാണെന്ന്..’ എന്ന മറുപടി ശ്രീനിഷ് അയാൾക്ക് നൽകി. സാധാരണ മറുപടി കാണുമ്പോൾ തന്നെ കമന്റ് ഇട്ടയാൾ അത് ഡിലീറ്റ് ചെയ്ത മുങ്ങാറാണ് പതിവ്. ഇതിൽ ഏറ്റവും രസകരമായ സംഭവം കമന്റ് ചെയ്ത ആൾ മറുപടി കണ്ട് മറ്റൊരു കമന്റ് കൂടി പോസ്റ്റിന് താഴെ ഇടുകയുണ്ടായി. അത് കണ്ട് ശരിക്കും സോഷ്യൽ മീഡിയ മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്.

‘ഹാവൂ, അങ്ങനെയെങ്കിലും റിപ്ലൈ തന്നല്ലോ, ഞാൻ താങ്കളുടെ വലിയ ആരാധകനാണ് എന്നായിരുന്നു അയാളുടെ മറുപടി. ഇങ്ങനെയൊരു ആരാധകൻ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും സോഷ്യൽ മീഡിയ കാണുന്നത്. എന്തായാലും ശ്രീനിഷിന്റെ മറുപടിയും തുടർന്നുള്ള അയാളുടെ മറുപടിയുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇടയുണ്ടാക്കിയിരിക്കുകയാണ്.

CATEGORIES
TAGS