‘ചുവപ്പ് സാരിയിൽ ഒരു ദേവതയെ പോലെ തിളങ്ങി നടി ശ്രിന്ദയുടെ ഫോട്ടോഷൂട്ട്..’ – വീഡിയോ വൈറൽ

സിനിമയിൽ സഹസംവിധായകയായി ജോലി ചെയ്ത തുടങ്ങി പിന്നീട് അഭിനയത്രിയായി മാറി മികച്ച പ്രടകനത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശ്രിന്ദ. തുടക്കത്തിൽ സിനിമയിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ച ശ്രിന്ദ 1983 എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. അതിലെ സുശീല എന്ന കഥാപാത്രം വളരെ രസകരമായി തന്നെ ശ്രിന്ദ അവതരിപ്പിച്ചു.

1983-ലെ സച്ചിനെ അറിയാത്ത പെൺകുട്ടി എന്ന ലേബലിലാണ് പിന്നീട് കുറച്ച് നാൾ ശ്രിന്ദ അറിയപ്പെട്ടിരുന്നത് തന്നെ. കോമഡി റോളുകളാണ് ഇതുവരെ ശ്രിന്ദ കൂടുതലായി ചെയ്തിട്ടുളളത്. അന്നയും റസൂലും, ആട്, ചിറകൊടിഞ്ഞ കിനാവുകൾ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, 2 കൺട്രിസ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആട് 2 ട്രാൻസ്, സാറാസ് തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ കുരുതി എന്ന സിനിമയിലാണ് ശ്രിന്ദ അവസാനമായി അഭിനയിച്ചത്. അതിലെ സുമതി എന്ന കഥാപാത്രം ശ്രിന്ദ ഗംഭീരമായി തന്നെ ചെയ്തിരുന്നു. വിവാഹിതയായ ശ്രിന്ദയ്ക്ക് ഒരു മകനുമുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ഭീഷ്മപർവമാണ് ശ്രിന്ദയുടെ അടുത്ത ചിത്രം. സോഷ്യൽ മീഡിയയിലും ശ്രിന്ദ സജീവമാണ്. കുറച്ച് നാൾ മുമ്പുണ്ടായ ഒരു ടി.വി പ്രോഗ്രാമിലെ താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചുണ്ടായ ഒരു പരാമർശത്തിന് എതിരെ ശ്രിന്ദ പ്രതികരിച്ചിരുന്നു.

അത് ശ്രിന്ദയ്ക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. ശ്രിന്ദയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് അതിനിടയാക്കിയത്. ഇപ്പോഴിതാ ശ്രിന്ദയുടെ ഒരു സാരി ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് സാരിയിൽ ഒരു ദേവതയെ പോലെ തിളങ്ങിയ ശ്രിന്ദയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. അഞ്ജന അന്നയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രേഷ്മ തോമസിന്റെ സ്റ്റൈലിംഗിൽ റൗ മാങ്കോയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.