സിനിമയിൽ സഹസംവിധായകയായി കരിയർ ആരംഭിച്ച് പിന്നീട് ഹാസ്യ നടിയാവുകയും നായികയായി മാറുകയും ക്യാരക്ടർ റോളുകളിൽ തിളങ്ങുകയും ചെയ്ത താരമാണ് നടി ശ്രിന്ദ. അന്നയും റസൂലിലെ കഥാപാത്രമാണ് പ്രേക്ഷകർ ആദ്യം താരത്തിന് ശ്രദ്ധിച്ചു തുടങ്ങിയത്. പക്ഷേ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983-ലെ സുശീല എന്ന കഥാപാത്രമായി തിളങ്ങിയ ശേഷമാണ് ശ്രിന്ദ കൂടുതൽ തിളങ്ങിയത്.
പിന്നീട് ഇങ്ങോട്ട് എത്രയെത്ര കഥാപാത്രങ്ങളാണ് ശ്രിന്ദ ഭംഗിയായി അവതരിപ്പിച്ചത്. ഓരോ സിനിമ കഴിയുംതോറും ‘ശ്രിന്ദ’ എന്ന താരത്തിന്റെ പ്രകടനവും മികച്ചതായി വന്നു. പത്തൊൻപതാം വയസ്സിലാണ് ശ്രിന്ദ വിവാഹിതയായത്. ആദ്യ വിവാഹ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. അതിൽ ഒരു മകനും താരത്തിനുണ്ട്. പിന്നീട് 2018-ൽ ശ്രിന്ദ വീണ്ടും സംവിധായകനുമായി വിവാഹിതയായി.
ചുവപ്പ് സാരി ധരിച്ച് ശ്രിന്ദ ചെയ്തിരിക്കുന്ന പുതിയ ഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുകയാണ്. സാരിയിൽ ഇത്രയും ഹോട്ടാകാൻ ഒരാൾക്ക് പറ്റുമോ എന്ന് ആരാധകർ ചോദിച്ചുപോകുന്നു. മേധയുടെ ഡിസൈനിലുള്ള സാരിയാണ് ശ്രിന്ദ ധരിച്ചിരിക്കുന്നത്. ബിക്കി ബോസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്വപ്ന ഷഹീനാണ് ശ്രിന്ദയുടെ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെയുള്ളവർ കമന്റ് ഇട്ടിട്ടുണ്ട്.
ജോജു ജോർജ് ഡബിൾ റോളിൽ അഭിനയിച്ച ഇരട്ടയാണ് ശ്രിന്ദയുടെ അവസാനമായി പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ഫ്രീഡം ഫൈറ്റ്, ഭീഷ്മപർവം, കുറ്റവും ശിക്ഷയും, പന്ത്രണ്ട്, മേ ഹും മൂസ തുടങ്ങിയ സിനിമകളിലും ശ്രിന്ദ അഭിനയിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം തന്റെ ഉറ്റുസുഹൃത്തായ മീരാനന്ദനെ കാണാൻ ശ്രിന്ദ ദുബൈയിൽ പോയിരുന്നു. നടി ആൻ അഗസ്റ്റിനും അവിടെ എത്തിയിരുന്നു.