December 11, 2023

‘അമ്പോ!! 1983-ലെ സുശീലയാണോ ഇത്! സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് നടി ശ്രിന്ദ..’ – ഫോട്ടോസ് വൈറൽ

നിവിൻ പൊളി നായകനായ 1983 എന്ന ചിത്രത്തിൽ നായികാ കഥാപാത്രമായ സുചിത്രയെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രിന്ദ. സിനിമയിൽ സഹസംവിധായകയായി ജോലി ആരംഭിച്ച ശ്രിന്ദയ്ക്ക് സിനിമയിൽ അതിൽ തിളങ്ങുന്നതിനേക്കാൾ അഭിനയത്തിൽ തിളങ്ങാൻ സാധിച്ചു. മികച്ച പ്രതികരണമാണ് ശ്രിന്ദയുടെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിന് 22 ഫെമയിൽ കോട്ടയം, തട്ടത്തിൻ മറയത്ത്, അന്നയും റസൂലും, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശേഷമാണ് 1983-ലെ സുശീല എന്ന കോമഡി നായികയായി അഭിനയിച്ചത്. അത് ശ്രദ്ധനേടിയതോടെ ശ്രിന്ദയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. കോമഡി റോളുകളിൽ മികച്ച പ്രകടനം ശ്രിന്ദ കാഴ്ചവച്ചു.

മംഗ്ലീഷ്, ആട്, ചിറകൊടിഞ്ഞ കിനാവുകൾ, ലോഹം, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, ടു കണ്ടറീസ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽസ്, പറവ, ഷെർലക് ടോംസ്, ആട് 2, ട്രാൻസ്, സാറാസ്, കുരുതി, ഭീഷ്മപർവം തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. കുറ്റവും ശിക്ഷയും, പന്ത്രണ്ട് എന്നിവയാണ് ശ്രിന്ദയുടെ അവസാനത്തെ റിലീസ് ചിത്രങ്ങൾ. കൈനിറയെ സിനിമകളായി ശ്രിന്ദ മുന്നേറികൊണ്ടിരിക്കുകയാണ്.

ശ്രിന്ദയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ശ്രിന്ദ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ലുക്കിലാണ് ശ്രിന്ദയെ അല്ലാതെ കാണാൻ പറ്റുന്നത്. ഇപ്പോഴിതാ മിനി സ്കർട്ടും പുലി കളർ ടോപ്പും ധരിച്ചിരിക്കുന്ന ശ്രിന്ദയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വേറെ ലെവൽ ആയിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.