സച്ചിനെ അറിയാത്ത പെൺകുട്ടിയെന്ന നായികാ കഥാപാത്രമായി നിവിൻ പൊളി ചിത്രമായ 1983-യിൽ അഭിനയിച്ച ശേഷം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രിന്ദ. അതിന് മുമ്പ് തന്നെ ശ്രിന്ദ സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും ശ്രദ്ധയും നേടിയെടുത്തത് 1983-ലൂടെ ആയിരുന്നു. ഒരു അഭിനയത്രിയായി സിനിമയിൽ തുടക്കം കുറിച്ചൊരാൾ അല്ല ശ്രിന്ദ.
സിനിമയിൽ സഹസംവിധായകയായി തുടങ്ങിയ ശ്രിന്ദ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അന്നയും റസൂലും എന്ന സിനിമയിൽ സഹനടി വേഷത്തിലേക്ക് ശ്രിന്ദ എത്തി. വൈകാതെ തന്നെ 1983-യിലൂടെ നായികയായും ശ്രിന്ദ മാറി. ഹാസ്യ റോളുകളിലും സീരിയസ് കഥാപാത്രങ്ങളിലും ഒരേ പോലെ തിളങ്ങാൻ കഴിവുള്ള ഒരു നടി കൂടിയാണ് ശ്രിന്ദ എന്നതിൽ പ്രേക്ഷകർക്ക് സംശയമൊന്നുമില്ല.
ജോജു ജോർജ് നായകനായ ഇരട്ട എന്ന ചിത്രമാണ് ശ്രിന്ദയുടെ അവസാനം പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് ശ്രിന്ദ. ശ്രിന്ദ പുതിയതായി പങ്കുവച്ച ഫോട്ടോകളാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുപ്പ് ടോപ്പിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന ഫോട്ടോസാണ് ശ്രിന്ദ പോസ്റ്റ് ചെയ്തത്. പാർവതി പ്രസാദാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ഒരു റ്റെഡി ബിയറിന്റെ ഇമോജിയാണ് ക്യാപ്ഷനായി ശ്രിന്ദ നൽകിയിരിക്കുന്നത്. ഹോട്ടായി മാറിയല്ലോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ ശ്രിന്ദ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ലുക്ക് കൂടിയാണ് ഇത്. ഒരുപക്ഷേ വൈകാതെ തന്നെ ശ്രിന്ദയെ ഇത്തരം റോളുകളിൽ സിനിമയിലും കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.