മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത തിയേറ്ററുകളിൽ മിന്നും വിജയം നേടിയ സിനിമയായിരുന്നു ലൂസിഫർ. മോഹൻലാലിൻറെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ പോലെ തന്നെ സഹതാരങ്ങളായി അഭിനയിച്ച പലർക്കും സിനിമയിൽ ശ്രദ്ധനേടുന്ന വേഷം തന്നെയാണ് ലഭിച്ചിരുന്നു. ഒറ്റ സീനിൽ വന്ന് കൈയടി നേടിയും പ്രേക്ഷകരുടെ മനസ്സുകളിൽ ഇടംപിടിച്ച താരങ്ങളുണ്ട്.
ലൂസിഫറിൽ ടെലിവിഷൻ സീരിയൽ കഥാപാത്രമായ ഗോമതിയെ അത്രപെട്ടെന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. മയിൽവാഹനത്തിന് ഇഷ്ടം തോന്നുന്ന സീരിയൽ നടിയെ റൂമിൽ എത്തിക്കുന്ന സീനൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. അതിൽ ഗോമതിയായി അഭിനയിച്ച് പ്രേക്ഷകരെ പ്രീതിപ്പെടുത്തിയത് ശ്രീയ രമേശ് എന്ന അഭിനയത്രിയായിരുന്നു. അതിന് മുമ്പ് നിരവധി സിനിമകളിൽ ശ്രീയ അഭിനയിച്ചിട്ടുണ്ട്.
കുങ്കുമപ്പൂവ് സീരിയലിൽ നിന്ന് തുടങ്ങിയ ശ്രീയ, സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ശ്രീയ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രീയ ഇപ്പോൾ. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ലൈകയാണ് അവസാനമിറങ്ങിയ ചിത്രം.
ഇപ്പോഴിതാ ശ്രീയ പങ്കുവച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഒരു നീന്തൽ കുളത്തിന് സമീപം ഇരിക്കുന്ന ഫോട്ടോയാണ് ശ്രീയ പോസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ടായിരുന്നു. നനഞ്ഞ് ഇരിക്കുന്നതിനോടൊപ്പം ആരെയും മയക്കുന്ന ഒരു ചിരിയും ശ്രീയ പാസ്സാക്കിയിട്ടുണ്ട്. കാവ്യാ മാധവൻ മാറി നിൽക്കുമെന്ന് ആരാധകരും പറയുന്നു.