സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതോടെ സിനിമ പ്രവർത്തകരും ഏറെ ആവേശത്തിലാണ്. തിരഞ്ഞെടുപ്പിന് പരസ്യമായി സിനിമ താരങ്ങൾ ഒന്നും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ വിജയിയായ ശേഷം സുരേഷ് ഗോപിയെ അഭിനന്ദിക്കാൻ താരങ്ങൾ മത്സരിക്കുന്നുണ്ട്. ലൂസിഫർ എന്ന സിനിമയിലെ ഗോമതി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമായി താരമായ നടി ശ്രീയ രമേശ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
“സിനിമ രംഗത്തെ സഹപ്രവർത്തകനായ സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നു. അർപ്പണ മനോഭാവത്തോടെ സുരേഷേട്ടനും ഒപ്പം ഉള്ളവരും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേടിയ വിജയമാണിത്. സുരേഷേട്ടൻ തൃശ്ശൂരിനെ എടുക്കുകയല്ല, ജനങ്ങൾ നൽകുകയാണ് ചെയ്തത് എന്നാണ് ഈ വലിയ വിജയം കണ്ടപ്പോൾ തോന്നുന്നത്. രാധിക ചേച്ചിയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ പിന്തുണയും എടുത്ത് പറയേണ്ടതുണ്ട്.
വലിയ ഒരു ഉത്തരവാദിത്വമാണ് അദ്ദേഹത്തിൽ വന്ന് ചേർന്നിരിക്കുന്നത്. അദ്ദേഹത്തെ വിവാദങ്ങളിൽ കുടുക്കുവാൻ ശ്രമിക്കുന്നവർക്ക് തലവെച്ചു കൊടുക്കാതെ എംപി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ തൃശ്ശൂരിന് വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കട്ടെ. സ്നേഹപൂർവ്വം, ശ്രിയ രമേഷ്..”, ഇതായിരുന്നു ശ്രീയയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരുപാട് പേർ ഇത് അംഗീകരിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.
“തൃശൂർ കാരനാണെന്ന് പറയുന്നത് തന്നെ നാണക്കേട് ആകേണ്ടി വന്ന ദിവസം” എന്നായിരുന്നു ഒരാൾ ഇതിന് താഴെ ഇട്ട കമന്റ്. താരം പ്രതേകിച്ച് അതിന് മറുപടി ഒന്നും കൊടുത്തിട്ടില്ല. ഒന്നോ രണ്ടോ നെഗറ്റീവ് കമന്റുകൾ ഉണ്ടെന്നല്ലാതെ ബാക്കി കൂടുതൽ പേരും അദ്ദേഹത്തെ അഭിനന്ദിച്ചുള്ള അഭിപ്രായങ്ങളാണ്. കാപ്പ എന്ന സിനിമയാണ് ശ്രീയയുടെ അവസാനമിറങ്ങിയ ഇറങ്ങിയ ശ്രദ്ധേമായ സിനിമ. ഇനി വരാനുള്ള സിനിമ തമിഴിലാണ്.