മലയാള സിനിമയിലെ ഇന്നത്തെ തലമുറയിലെ താരങ്ങളിൽ മിക്കവരും ഒന്നെങ്കിൽ മമ്മൂട്ടിയുടെയോ അല്ലെങ്കിൽ മോഹൻലാലിന്റെയോ ആരാധകരിൽ ഒരാളായിരിക്കും. പലപ്പോഴും സിനിമ അഭിമുഖങ്ങളിൽ ഈ താരരാജാക്കന്മാരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ പലരും ഇവരിൽ ഒരാളെ ഒഴിവാക്കി മറ്റൊരാളുടെ പേര് പറയാൻ മടി കാണിക്കുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്.
ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നയൊരു യുവനടിയാണ് ശ്രീവിദ്യ മുല്ലശേരി. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രശസ്തയായ ശ്രീവിദ്യ മലയാളത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു താരമാണ്. സ്റ്റാർ മാജിക് എത്തിയപ്പോൾ ഒരു എപ്പിസോഡിൽ ശ്രീവിദ്യ താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസർഗോഡ് തന്റെ നാട്ടിലെ ഫാൻസ് അസോസിയേഷനിലെ മെമ്പർ ആണെന്നും പറഞ്ഞിരുന്നു.
അതെ എപ്പിസോഡിൽ തന്നെ മമ്മൂട്ടിയുടെ പത്ത് സിനിമകളുടെ പേര് പറയാൻ പറയുമ്പോൾ എണ്ണം തികയ്ക്കാൻ പാടുപ്പെടുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. എന്നിരുന്നാലും മമ്മൂട്ടിയുടെ കടുത്ത ആരാധിക തന്നെയാണെന്ന് ശ്രീവിദ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് ശ്രീവിദ്യ. ഇപ്പോഴിതാ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു വീഡിയോ ശ്രീവിദ്യ പങ്കുവച്ചിരിക്കുകയാണ്.
അമ്മയുടെ ഒരു പുതിയ പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പിലാണ് ശ്രീവിദ്യയും മമ്മൂട്ടിയും കണ്ടുമുട്ടിയത്. വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാൻ വേണ്ടി മമ്മൂട്ടിക്ക് അരികിൽ എത്തുന്നതും അദ്ദേഹം ശ്രീവിദ്യയോട് പിണക്കം അഭിനയിക്കുന്നതും പിന്നീട് ഒരുമിച്ച് നിന്ന് സെൽഫി എടുക്കുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും. “എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും..” ശ്രീവിദ്യ വീഡിയോടൊപ്പം കുറിച്ചു.
View this post on Instagram