ഇൻസ്റ്റാഗ്രാം റീൽസും ടിക്-ടോക്കും വരുന്നതിന് മുമ്പ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു വീഡിയോ ആപ്പ് ആയിരുന്നു ഡബ് സ്മാഷ്. സിനിമയിലെ ഡയലോഗുകൾ അഭിനയിച്ച് കാണിക്കാൻ സാധിച്ചിരുന്ന ആ ആപ്പിൽ നിന്ന് പ്രശസ്തി നേടിയെടുത്ത ഒരുപാട് താരങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിലും നിന്നുമാണ് പലരും ടിക്-ടോക് തുടങ്ങിയപ്പോൾ ആദ്യം എത്തിയത് എന്ന് പറയേണ്ടി വരും.
ഡബ്.സ്മാഷ് ചെയ്ത മലയാളി മനസ്സുകളിൽ സ്ഥാനം പിടിച്ച താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ വെങ്കിടേഷ്. ഒരു മിനിറ്റ് ദൈർഖ്യമുള്ള ഡബ്സ്മാഷ് വീഡിയോസായിരുന്നു സൗഭാഗ്യ പങ്കുവച്ചിട്ടുണ്ടായിരുന്നത്. പിന്നീട് ടിക്-ടോക് വീഡിയോസ് ചെയ്യുകയും അത് ഇന്ത്യയിൽ ബാൻ ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലേക്ക് വരികയുമൊക്കെ സൗഭാഗ്യ ചെയ്തിരുന്നു.
ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. സൗഭാഗ്യ പലപ്പോഴും അമ്മയെയും അമ്മുമ്മയുമൊക്കെ വീഡിയോസിൽ ഉൾപെടുത്താറുണ്ടായിരുന്നു. അമ്മയെ പോലെ തന്നെ നല്ലയൊരു നർത്തകിയായ സൗഭാഗ്യ ഒരു ഡാൻസ് സ്കൂളും തിരുവനന്തപുരത്ത് നടത്തിവരുന്നുണ്ട്. കല്യാണ രാമനിലെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയാണ് സൗഭാഗ്യയുടെ അമ്മുമ്മ. 2020-ലായിരുന്നു താരത്തിന്റെ വിവാഹം. ചക്കപ്പഴം ഫെയിം അർജുൻ സോമശേഖറാണ് താരത്തിന്റെ ഭർത്താവ്.
സുദർശന എന്ന പേരിൽ ഒരു മകളും താരത്തിന് കഴിഞ്ഞ വർഷം അവസാനം ജനിച്ചിരുന്നു. അർജുന്റെയും സൗഭാഗ്യയുടെയും വളർത്തു നായകളോടുള്ള സ്നേഹം മിക്കപ്പോഴും ആരാധകർ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ വലിയ രണ്ട് വളർത്തു നായകൾക്ക് നടക്കിരുന്ന ചിത്രം സൗഭാഗ്യ പങ്കുവച്ചിരിക്കുകയാണ്. കണ്ടിട്ട് പേടിയാകുന്നു, കള്ളന്മാരെ പേടിക്കണ്ട കാര്യമില്ല തുടങ്ങിയ കമന്റുകളും അതിന് താഴെ വന്നിട്ടുണ്ട്. ഉരുളക്കുപ്പേരി എന്ന അമൃത ടി.വിയിലെ കോമഡി സീരിയലിൽ സൗഭാഗ്യ അഭിനയിക്കുന്നുണ്ട് ഇപ്പോൾ.