സിനിമയിൽ സഹസംവിധായകനായി വന്ന് പിന്നീട് സഹനടനായി, ശേഷം ഹാസ്യ നടനായി ഒടുവിൽ ക്യാരക്ടർ റോളുകളിലും നായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന ഒരാളാണ് സൗബിൻ ഷാഹിർ. സിനിമ സംവിധായകനായും സൗബിൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. സൗബിന്റെ നിർമ്മാണത്തിൽ താരം പ്രധാന വേഷങ്ങളിൽ ഒന്നിൽ അഭിനയിച്ച മഞ്ഞുമേൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്.
കോടികളാണ് സിനിമ കൊണ്ട് സൗബിൻ എന്ന പ്രൊഡ്യൂസർക്ക് ഉണ്ടായ നേട്ടം. 20 കോടി ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ തിയേറ്ററുകളിൽ നിന്ന് മാത്രം 240 കോടി നേടി മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറി. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില തകർക്കങ്ങൾ നടക്കുന്നുണ്ട്. എങ്കിലും മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം എന്ന വിശേഷണം മഞ്ഞുമേൽ ബോയ്സ് കൊണ്ടുപോയിട്ടുണ്ട്.
സിനിമയുടെ വിജയത്തിന് പിന്നാലെ സൗബിനെയും ഇരട്ടി സന്തോഷവാനായിട്ടാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ഭാര്യയ്ക്ക് മകനും ഭാര്യയുടെ ആദ്യ മകൾക്കും ഒപ്പമുള്ള ചിത്രമാണ് സൗബിൻ പങ്കുവച്ചിട്ടുള്ളത്. 2017-ലായിരുന്നു സൗബിന്റെ വിവാഹം. താരത്തിന്റെ പോസ്റ്റിന് താഴെ സൗബിന് ഇത്രയും വലിയ മകളുണ്ടോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുമുണ്ട്.
ജാമിയ സഹീർ എന്നാണ് ഭാര്യയുടെ പേര്. കുടുംബത്തിന് ഒപ്പം സന്തോഷവാനായി നിൽക്കുന്ന സൗബിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മഞ്ഞുമേലിന് ശേഷം ഇറങ്ങിയ നടികർ എന്ന ചിത്രത്തിലും സൗബിൻ അഭിനയിച്ചിരുന്നു. ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന “മച്ചാൻ മാലാഖ” എന്ന ചിത്രമാണ് ഇനി സൗബിന്റെ വരാനുള്ളത്. ആ ചിത്രത്തിൽ സൗബിൻ നായകനായിട്ടാണ് അഭിനയിക്കുന്നത്.