സമൂഹ മാധ്യമങ്ങളിൽ താരങ്ങളിൽ നടിമാരും ഗായികമാരും ഒക്കെ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയെന്ന് പറയുന്നത് ആളുകളിൽ നിന്ന് വരുന്ന മോശം കമന്റുകൾ എങ്ങനെ നേരിടും എന്നുള്ളതാണ്. പലരും ഇത് കണ്ടില്ലെന്ന് നടിച്ച് മറുപടികൾ കൊടുക്കാതെ മുന്നോട്ട് പോകുമ്പോൾ, ചിലർ ചിലപ്പോൾ കമന്റുകൾ അതിരുവിടുമ്പോൾ തക്കതായ മറുപടികൾ അത്തരക്കാർക്ക് കൊടുക്കാറുണ്ട്.
മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് നടിയും ഗായികയുമായ അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി സോഷ്യൽ മീഡിയകളിൽ സജീവമായി നിൽക്കുന്ന ഒരാളുകൂടിയാണ്. ഈ കഴിഞ്ഞ ദിവസം അമൃതയുടെ ജന്മദിനത്തിൽ ഹൃദ്യതുല്യമായ ഒരു കുറിപ്പ് അഭിരാമി പങ്കുവച്ചിട്ടുണ്ടായിരുന്നു. അത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
പക്ഷേ ആ പോസ്റ്റിന്റെ താഴെ വന്നയൊരു ഒരു മോശം കമന്റ് അഭിരാമി വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടിലായിരുന്നു. പലപ്പോഴും അഭിരാമിയുടെ പോസ്റ്റിന് താഴെ ഇത്തരം കമന്റുകൾ വരാറുണ്ട്. ഒരു തരത്തിൽ ബോഡി ഷെമിങ് തന്നെയായിരുന്നു അത്. ചുണ്ടിൽ ഹാൻസ് ഉണ്ടോ എന്നായിരുന്നു ഷാഹിദ് ടിഎം എന്ന വ്യക്തിയിൽ നിന്നും അഭിരാമിയുടെ പോസ്റ്റിന് താഴെ വന്ന മോശം കമന്റ് എന്ന് പറയുന്നത്.
കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഭിരാമി മറുപടി കൊടുത്തു. “നാണമില്ലേ.. വേറെയൊരാളുടെ കുറവുകൾ കണ്ട് പുച്ഛിക്കാൻ.. മിസ്റ്റർ നിങ്ങളോട് സഹതാപം തോന്നുന്നു..”, ഇതായിരുന്നു അഭിരാമി കൊടുത്ത മറുപടി. ഇതിന് പിന്നാലെ അഭിരാമിയെ സപ്പോർട്ട് ചെയ്തു നിരവധി പേരാണ് മറുപടി കൊടുത്തത്. ഒരു കടുത്ത മമ്മൂട്ടി ആരാധകനായ ഷഹീദ് എന്നയാളിൽ നിന്നാണ് ഇത്തരമൊരു കമന്റ് വന്നത്. കമന്റ് മോഷണമെന്ന് അറിഞ്ഞിട്ടും വീണ്ടും ന്യായീകരിച്ച് ഷാഹിദ് കമന്റ് ഇട്ടിട്ടുണ്ട്.