കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷം പങ്കുവച്ച് നടൻ സിജു വിൽസൺ. സിജു വിൽസണും ഭാര്യ ശ്രുതി വിജയനും രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷമാണ് താരം അറിയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ സിജു ഈ വിവരം പങ്കുവച്ചത്. പെൺകുഞ്ഞിനാണ് ശ്രുതി ജന്മം നൽകിയത്. ആദ്യത്തേതും പെൺകുട്ടിയായിരുന്നു. മെഹർ എന്നാണ് ആദ്യ മകളുടെ പേര്.
ഏഴ് വർഷം മുമ്പാണ് സിജുവും ശ്രുതിയും തമ്മിൽ വിവാഹിതരാകുന്നത്. മെഹറിന് മൂന്ന് വയസ്സാണ് പ്രായം. കുഞ്ഞ് അനിയത്തിയെ തന്റെ മടിയിൽ ഇരുത്തി, അച്ഛനും അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന മെഹറിന്റെ ഫോട്ടോയാണ് സിജു പങ്കുവച്ചിട്ടുള്ളത്. നിഷ്കളങ്കമായ ചിരിയോടെ മെഹർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. സിനിമ നടിമാർ ഉൾപ്പടെയുള്ള നിരവധി പേരാണ് സിജുവിനും ഭാര്യയ്ക്കും ആശംസകൾ നേർന്നത്.
നടിമാരായ അമല പോൾ, അനു സിത്താര, ദീപ്തി സതി, ധന്യ മേരി വർഗീസ്, അപർണ ദാസ്, തൻവി റാം, അഭിരാമി ഭാർഗവൻ, ശ്രിന്ദ, നയന എൽസ, ലിയോണ ലിഷോയ്, രസ്മി സതീഷ്, ഗൗരി നന്ദ എന്നിവരും നടന്മാരായ ടോവിനോ തോമസ്, മണികണ്ഠൻ ആചാര്യ, സൈജു കുറുപ്പ്, ശ്രീറാം രാമചന്ദ്രൻ, അനൂപ് കൃഷ്ണൻ, വിഷ്ണു ഉണ്ണി കൃഷ്ണൻ എന്നിവർ ഇരുവർക്കും ആശംസകൾ നേർന്നും അഭിനന്ദനം അറിയിച്ചും കമന്റ് ഇട്ടിട്ടുണ്ട്.
പഞ്ചവൽസര പദ്ധതി എന്ന സിനിമയാണ് സിജുവിന്റെ അവസാനം റിലീസ് ചെയ്തത്. അത് തിയേറ്ററിൽ അത്ര വിജയം ആയിരുന്നില്ല. ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു അത് റിലീസ് ചെയ്തത്. പുഷ്പക വിമാനമാണ് ഇനി വരാനുള്ള സിജുവിന്റെ സിനിമ. സിജു, ബാലു വർഗീസ്, നമൃത എന്നിവരാണ് അതിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ലെന, സിദ്ധിഖ്, മനോജ് കെയു, പദ്മരാജ് രതീഷ് എന്നിവരാണ് മറ്റ് റോളുകൾ ചെയ്യുന്നത്.