‘പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ! ജാസ്മിൻ ജാഫറിന്റെ കുടുംബത്തിന് ഒപ്പം സിബിൻ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

മലയാളി ടെലിവിഷൻ ഏറെ കാത്തിരിപ്പോടെ നിൽക്കുന്ന ഒരു കാര്യമാണ് ബിഗ് ബോസ് സീസൺ സിക്സ് ഫൈനലിൽ ആര് ഈ തവണ കപ്പ് അടിക്കുമെന്നുളളത്. ഏഷ്യാനെറ്റിലും ഹോട്ടസ്റ്റാറിലും വമ്പൻ പ്രേക്ഷകരുള്ള ഒരു ഷോയാണ് ബിഗ് ബോസ്. ഒരുപാട് വിവാദങ്ങൾ നിറഞ്ഞൊരു സീസൺ ആണ് ഇത്. മുൻ സീസണിലെ മത്സരാർത്ഥികളുടെ വെളിപ്പെടുത്തൽ മുതൽ ഈ സീസണിൽ പുറത്താക്കപ്പെട്ട മത്സരാർത്ഥികളുടെ പ്രതികരണം വരെ ഇതിലുണ്ട്.

അതുകൊണ്ട് തന്നെ റേറ്റിംഗിലും ഏറെ മുന്നിൽ നിന്നൊരു സീസണാണ്. എഴുപത് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസ് അവസാനിക്കാൻ ഒരു 30 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഫാമിലി വീക്ക് എന്ന പരിപാടി നടന്ന വീക്കായിരുന്നു ഇത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ എത്തുകയും വൈകാരികമായ മുഹൂർത്തങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു ഷോയിൽ നിന്ന് പുറത്താക്കിയ മത്സരാർത്ഥിയായിരുന്നു സിബിൻ. സിബിൻ പുറത്തിറങ്ങിയ ശേഷം തന്നെ മനപൂർവം പുറത്താക്കിയതാണെന്ന് പറയുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഹൗസിലുള്ള ജാസ്മിന് എതിരെയും പല വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ജാസ്മിൻ ആരാധകരെ ഇത് വലിയ രീതിയിൽ ദേഷ്യം തോന്നിക്കാൻ കാരണമായി. കരഞ്ഞു മെഴുകി പുറത്തുപോകണമെന്ന് പറഞ്ഞ സിബിനെ വിമർശിക്കുകയും ചെയ്തിരുന്നു ജാസ്മിന്റെ ആരാധകർ.

ഇപ്പോഴിതാ ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോസ് സിബിൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. “ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിൻ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിങ്ങളും ജാസ്മിന്റെ പിആർ ആയോ എന്ന് തിരിച്ച് ചിലർ കളിയാക്കി ചോദിച്ചിട്ടുമുണ്ട്. പിന്നല്ല, ജാഫർ അങ്കിൾ ഈസ് മരണ മാസ്സ് എന്നാണ് നടി ആര്യ ബഡായ് പോസ്റ്റിന് നൽകിയ കമന്റ്.