December 11, 2023

‘ക്രിട്ടിക്സ് അവാർഡ് നൈറ്റിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ, ഗ്ലാമറസ് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രുതി രാമചന്ദ്രൻ. രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രേതം എന്ന സിനിമയാണ് ശ്രുതിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കിയത്. അതിൽ ശ്രുതിയായിരുന്നു പ്രേതമായി അഭിനയിച്ചത്. പിന്നീട് കൂടുതൽ നല്ല കഥാപാത്രങ്ങൾ ശ്രുതിയെന്ന താരത്തെ തേടിയെത്തുകയും ചെയ്തു.

സൺഡേ ഹോളിഡേ, ചാണക്യ തന്ത്രം, നോൺസെൻസ്, ഡിയർ കോംറെഡ്(തെലുഗു), അന്വേഷണം, കാണെക്കാണെ തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ ഇറങ്ങി മികച്ച അഭിപ്രായം നേടിയ മധുരമാണ് ശ്രുതിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. അതിൽ ശ്രുതി അവതരിപ്പിച്ച ചിത്ര എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പ്രേക്ഷകർക്ക് മാത്രമല്ല, കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രതേക ജൂറി പുരസ്കാരത്തിന് അർഹയായിരുന്നു. ഇപ്പോഴിതാ ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ വിതരണ ചടങ്ങിൽ ഏറ്റവും തിളങ്ങിയിരിക്കുന്നത് ശ്രുതി തന്നെയാണ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ശ്രുതിയുടെ ലുക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തു.

സെറ്റ് സാരിയിൽ അതിസുന്ദരിയായിട്ടാണ് ശ്രുതി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ശ്രുതിയുടെ ഭർത്താവ് ഫ്രൻസിസ്‌ തോമസും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടി ദുർഗ കൃഷ്ണയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരം. ശ്രുതി ടൈറ്റിൽ റോളിൽ എത്തുന്ന നീരജയാണ് അടുത്ത സിനിമ.