‘നീരുവച്ച മുഖം, തടിച്ച ചുണ്ടുകൾ!! ശ്രുതി ഹാസന് ഇതെന്ത് പറ്റിയെന്ന് ആശങ്കയോടെ ആരാധകർ..’ – സംഭവം ഇങ്ങനെ

തമിഴ് നടനും സംവിധായകനുമായ കമൽ ഹാസന്റെ മകളും തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയുമായ നടിയാണ് ശ്രുതി ഹാസൻ. സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഇതിനോടകം നേടിയെടുത്തിട്ടുള്ള ശ്രുതി 2009 മുതൽ സിനിമയിൽ സജീവമാണ്. 35-കാരിയായ ശ്രുതി ഇതുവരെ വിവാഹിതയല്ല. ഇപ്പോൾ അഭിനയത്തിലാണ് താരം കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്നത്. തെലുങ്കിൽ മൂന്ന് സിനിമകൾ താരത്തിന്റെ വരുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് ശ്രുതി അഭിനയിച്ച ചിത്രം അവസാനമായി ഇറങ്ങിയത്. ഒരു കൊല്ലമായി ശ്രുതിയുടെ സിനിമകൾ കാണാൻ പറ്റാതെ സങ്കടത്തിലായിരിക്കുകയാണ് ആരാധകർ. അതെ സമയം ശ്രുതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആരാധകരെ കൂടുതൽ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. നീരുപിടിച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന സെൽഫികളാണ് ശ്രുതി പോസ്റ്റ് ചെയ്തത്.

ഇത് കണ്ടിട്ടാണ് ശ്രുതിയുടെ ആരാധകർ ആശങ്കയിൽ ആയിരിക്കുന്നത്. താൻ ജീവിതത്തിലൂടെ കടന്നുപോകുന്ന ഘട്ടങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രുതി. “മികച്ച സെൽഫികളുടെയും പോസ്റ്റുകളുടെയും ലോകത്ത് – ഫൈനൽ കട്ടിൽ എത്താത്തവ ഇതാ – മോശം ഹെയർ ദിനം, പനി, സൈനസ് വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം, ബാക്കിയുള്ളവ.. ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..”, ചിത്രങ്ങൾക്ക് ഒപ്പം ശ്രുതി പങ്കുവച്ചു.

ശ്രുതി തന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ചില ആരാധകർ അഭിപ്രായപ്പെട്ടപ്പോൾ പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് താരം മറുപടി കൊടുക്കുകയും ചെയ്തു. മേക്കപ്പ് ഇടാത്ത ഫോട്ടോസ് പങ്കുവെക്കാൻ കാണിച്ച മനസ്സിനെയും ചിലർ അഭിനന്ദിച്ചിട്ടുണ്ട്. പ്രഭാസ്, പ്രശാന്ത് നീൽ എന്നിവർ ഒന്നിക്കുന്ന സലാറാണ് ശ്രുതിയുടെ അടുത്ത സിനിമ. പൃഥ്വിരാജ് സുകുമാരനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.