‘ചക്കപ്പഴത്തിൽ പൈങ്കിളിയായി ഇനി ശ്രുതിയില്ല!! പരമ്പരയിൽ നിന്ന് താരം പിൻമാറി..’ – ഞെട്ടലോടെ പ്രേക്ഷകർ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നായി അതിവേഗം തന്നെ മാറിയ പരമ്പരയാണ് ചക്കപ്പഴം. നടൻ എസ്.പി ശ്രീകുമാറും അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകും അപ്രതീക്ഷിതമായി നിർത്തിയപ്പോൾ ചാനലിന്റെ റേറ്റിംഗ് തിരകെ കൊണ്ടുവരാൻ കൊണ്ടുവന്നതായിരുന്നു ചക്കപ്പഴം.

അത് ഒരു തരത്തിൽ ഫലം കാണുകയും ചെയ്തു. ഇവരെ രണ്ട് പേരെയും കൂടാതെ നിരവധി താരങ്ങൾ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. ബാലതാരമായി ഒരു കാലത്ത് ടെലിവിഷൻ രംഗത്ത് തിളങ്ങിയ ശ്രുതി രജനികാന്ത്, ടിക് ടോക് താരം മുഹമ്മദ് റാഫി തുടങ്ങിയവരും അതിൽ അഭിനയിക്കുന്നുണ്ട്. ടിക് ടോക് താരമായിരുന്ന സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും അഭിനയിച്ചിരുന്നു.

അർജുൻ പക്ഷേ സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. ശ്രുതി അവതരിപ്പിച്ച പൈങ്കിളി എന്ന കഥാപാത്രത്തിന്റെ ഭർത്താവായിട്ടാണ് അർജുൻ അഭിനയിച്ചത്. ചക്കപ്പഴത്തിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെ ലഭിച്ച ഒരാളായിരുന്നു ശ്രുതി. ശ്രുതിയുടെ ചിത്രങ്ങൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ അർജുൻ പിന്നാലെ ശ്രുതിയും സീരിയലിൽ നിന്ന് പിന്മാറുകയാണ്. ആരാധകരെയും ചക്കപ്പഴത്തിന്റെ പ്രേക്ഷകരെയും ഏറെ ഞെട്ടിച്ച ഒരു വാർത്തയാണ് ഇത്. പരമ്പരയുടെ റേറ്റിംഗിന് വലിയ രീതിയിൽ ഇത് ബാധിക്കുമെന്നും ചിലർ പറയുന്നുണ്ട്. അർജുൻ പിന്മാറിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ലായിരുന്നു. എന്നാൽ ശ്രുതി പരമ്പരയിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം പുറത്തുവന്നിട്ടുണ്ട്.

പൈങ്കിളിയുടെയും ഉത്തമന്റെയും അമ്മയായി അഭിനയിക്കുന്ന സബിതയാണ് ഈ കാര്യം ആദ്യം അറിയിച്ചത്. “കുഞ്ഞുണ്ണിയുടെ വീട്ടിലെ പെൺകുട്ടികളെ അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഫ്രീയായി വിടും. അത് ഇപ്പോൾ കുഞ്ഞുവാവയെ നോക്കാനാണെങ്കിലും പഠിക്കാനാണെങ്കിലും..” എന്ന ക്യാപ്ഷനോടെ ശ്രുതിക്ക് ഒപ്പമുള്ള ഒരു വീഡിയോ സബിത പങ്കുവച്ചു. പി.എച്ച്.ഡി എടുക്കാൻ വേണ്ടിയാണ് ശ്രുതി പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് സബിത കുറിച്ചിട്ടുണ്ട്..

CATEGORIES
TAGS
OLDER POST‘സാരിയിൽ കിടിലം ലുക്കിൽ ഉപ്പും മുളകിലെ ലച്ചു, ക്യൂട്ട് ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം