മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ആണ് പോക്കിരിരാജ. 2010 ൽ റിലീസായ ചിത്രം മികച്ച ബോസ്‌ഓഫീസ് വിജയം കരസ്ഥമാക്കിയ ചിത്രം ആണ്. ആ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് ശ്രിയ ശരൺ. മലയാളി അല്ലെങ്കിൽ കൂടെ മലയാള തനിമ ശ്രിയ ശരണിനു ഉണ്ടായിരുന്നു. മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. 2001-ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ രംഗത്തു അരങ്ങേറ്റം കുറിച്ചു.
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആയ താരം 2001 ൽ തുടങ്ങി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി സന്തോഷം, നുവ്വേ നുവ്വേ, തുജേ മേരി കാസം, അർജുൻ, മഴൈ, ഛത്രപതി, ബോസ്സ്, മുന്ന, തുളസി, അഴകിയ തമിഴ് മകൻ, ദി അദർ എൻഡ് ഓഫ് ദി ലൈൻ, കന്തസ്വാമി, ഉത്തമപുത്രൻ, കാസനോവ, ദൃശ്യം, ദൃശ്യം 2, ആർആർആർ, തുടങ്ങി 80-ൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
കൂടാതെ റിലീസിനായി കാത്തിരിക്കുന്ന രണ്ടോളം ചിത്രങ്ങളും. മോഡലിങ് രംഗത്തും സജീവമായ താരം കൂടെ ആണ് ശ്രിയ ശരൺ. നിരവധി ആരാധകരെ സംബാധിച്ചിട്ടുള്ള താരം സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ ആൾ ആണ്. ചിത്രങ്ങൾ എല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാർ. താരത്തിന്റെ ഭർത്താവിന്റെയും മകളുടെയും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. അവാർഡ് ചടങ്ങിന് വേണ്ടി ആണ് താരം ഇത്രയും സുന്ദരിയായി എത്തിയിരിക്കുന്നത്. നീല നിറത്തിലുള്ള ലോങ്ങ് ലെഹങ്കയിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഹർഷൻ ഫോട്ടോഗ്രാഫി ആണ്.