‘ഓർഡിനറിയിലെ ഗവി ഗേളുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ?, ഗ്ലാമറസായി ശ്രിത ശിവദാസ്..’ – ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ ഓർഡിനറി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റിയ നടിയാണ് ശ്രിത ശിവദാസ്. ഓർഡിനറിയിലെ ഗവി ഗേളിനെ അറിയാത്ത മലയാളി സിനിമ പ്രേക്ഷകർ ഉണ്ടായിരിക്കില്ല. ഗവിയിൽ താമസിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രിത അവതരിപ്പിച്ചത്.

ആദ്യ സിനിമ ഗംഭീരവിജയം നേടിയെങ്കിലും സിനിമയിൽ ഗംഭീരറോളുകൾ ഒന്നും താരത്തെ തേടി എത്തിയിരുന്നില്ല. അതിന് ശേഷം കൂതറ എന്ന സിനിമയിലാണ് ശ്രിത നല്ലയൊരു റോൾ ലഭിച്ചത്. സിനിമ തീയേറ്ററുകളിൽ വലിയ വിജയം നേടിയില്ലായിരുന്നങ്കിലും പിന്നീട് നല്ല അഭിപ്രായം ലഭിച്ച സിനിമകളിൽ ഒന്നായിരുന്നു.

2012-ൽ സിനിമയിൽ എത്തിയതാണെങ്കിലും വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുളളൂ. അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിയറയിലെ അശോകനിൽ ഓർ ചെറിയ വേഷത്തിലാണ്. ഇപ്പോഴിതാ ഒരു അത്യുഗ്രൻ മേക്കോവറുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ശ്രിത.

സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിൽ ശ്രിത പുതിയ ഒരു ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഓർഡിനറിയിലെ ഗവി ഗേൾ തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. പൗർണമി മുകേഷ് എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണൻ എന്ന സ്റ്റൈലിഷിനോടൊപ്പം നൗഫിയ ഹബീബിന്റെ മിങ്ക ഡിസൈൻസാണ് ഔട്‍ഫിറ്റ് ചെയ്തിരിക്കുന്നത്.

മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നൽകിയിട്ടുള്ളത്. വിവാഹിതയായ ശ്രിത 2016-ന് ശേഷം 2019-ൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ദില്ലുകു ദുഡു 2 എന്ന സിനിമയിലാണ് ശ്രിത അഭിനയിച്ചത്. മലയാളത്തിൽ വീണ്ടും സജീവമായി ഓർഡിനറിയിലെ പോലെ നാടൻ കഥാപാത്രങ്ങൾ ചെയ്യുമോയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

CATEGORIES
TAGS
OLDER POST‘അനിയത്തി ഹൻസികയ്ക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറലാകുന്നു!!